കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ചരക്കു ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് റയിൽവേ ജീവനക്കാർക്കും ജീവൻ നഷ്ടമായി. അറുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു.(Kanchanjunga Express accident updates)
അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ്, രാവിലെ ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ മൂന്ന് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. രാവിലെ 8.50നായിരുന്നു അപകടമെന്നാണ് വിവരം.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും നിസാര പരുക്കുള്ളവർക്ക് 50,000 രൂപയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Read Also: ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പുതിയ അധ്യക്ഷന്‍
Read Also: പതിവ് തെറ്റിക്കാതെ മമ്മൂട്ടി, കടവന്ത്ര സലഫി മസ്ജിദിൽ ഈദ് നമസ്കാരം നടത്തി; വീഡിയോ കാണാം
Read Also: ഫോൺ അമിതമായി ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞു; വീടുവിട്ടിറങ്ങിയ പതിമൂന്നുകാരി പുഴയിൽ മരിച്ചനിലയിൽ