web analytics

ത​ഗ് ലൈഫിന് പിന്നാലെ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ച് കമൽ ഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽ ഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കാനിറങ്ങുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണു കമൽ ഹാസൻ ഇന്ന് പത്രിക സമർപ്പിച്ചത്.

നിലവിലെ രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ പി.വിൽസൺ, കവിയും എഴുത്തുകാരിയുമായ സൽമ (എ.റോക്കയ്യ മാലിക്), മുൻ എംഎൽഎ എസ്.ആർ.ശിവലിംഗം എന്നിവരും ഡിഎംകെ സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചിട്ടുണ്ട്.

അണ്ണാ ഡ‍ിഎംകെ സ്ഥാനാർഥികളായി ഇമ്പദുരൈ, മുൻഎംഎൽഎ എം.ധനപാൽ എന്നിവരാണു പത്രിക നൽകിയത്. നിലവിലെ അംഗബലം അനുസരിച്ച് 4 അംഗങ്ങളെവരെ ഡിഎംകെയ്ക്കും രണ്ട് അംഗങ്ങളെ അണ്ണാ ഡ‍ിഎംകെയ്ക്കും രാജ്യസഭയിലേക്കു ജയിപ്പിച്ചെടുക്കാനാകും.

രാജ്യസഭാംഗങ്ങളായ അൻപുമണി രാമദാസ്, എം.ഷൺമുഖം, എൻ.ചന്ദ്രശേഖരൻ, എം.മുഹമ്മദ് അബ്ദുല്ല, പി.വിൽസൻ, വൈകോ എന്നിവരുടെ കാലാവധിയാണ് ഈ മാസം അവസാനിക്കുന്നത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരിൽ മത്സരിക്കാൻ തയാറെടുത്ത കമൽ ഹാസൻ, ഡിഎംകെയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ പിന്മാറുകയായിരുന്നു.

പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് അന്നേ ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിക്ക് തിരിച്ചടി; ഇന്ധന നിയന്ത്രണങ്ങൾ ആലോചിച്ച് ഇന്ത്യ

ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിക്ക് തിരിച്ചടി; ഇന്ധന നിയന്ത്രണങ്ങൾ...

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു ബെയ്‌റൂട്ട്: ഹൈഫ...

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി താക്കീത്

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി...

ഇത് ഓട്ടോ തന്നെയോ?’ ബെംഗളൂരുവിൽ ഹൈടെക് സൗകര്യങ്ങളുള്ള ഓട്ടോ വൈറൽ

ഇത് ഓട്ടോ തന്നെയോ?’ ബെംഗളൂരുവിൽ ഹൈടെക് സൗകര്യങ്ങളുള്ള ഓട്ടോ വൈറൽ ബെംഗളൂരു: സാധാരണ...

ആശങ്കയുടെ മുനയിൽ ആകാശം! മുംബൈ–ദുബായ് എമിറേറ്റ്സ് വിമാനത്തിന് മിസൈൽ ഭീഷണി; ലാൻഡിംഗിന് മുമ്പ് രണ്ടുതവണ ‘ഗോ അറൗണ്ട്’

ആശങ്കയുടെ മുനയിൽ ആകാശം! മുംബൈ–ദുബായ് എമിറേറ്റ്സ് വിമാനത്തിന് മിസൈൽ ഭീഷണി; ലാൻഡിംഗിന്...

Related Articles

Popular Categories

spot_imgspot_img