web analytics

കഠിനംകുളം കൊലപാതകം; ആതിരയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി രക്ഷപ്പെടാനുപയോഗിച്ച യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്നും അന്വേഷണ സംഘം സ്‌കൂട്ടര്‍ കണ്ടെത്തിയത്.(Kadinamkulam murder case; scooter found)

കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറുമായിട്ടാണ് പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടത്. പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം. സ്റ്റേഷനിലെത്തിച്ച സ്‌കൂട്ടര്‍ ഇന്ന് പോലീസ് വിശദമായി പരിശോധിക്കും. പെരുമാതുറയില്‍ പ്രതി താമസിച്ചിരുന്ന വീടും പോലീസ് കണ്ടെത്തിയിരുന്നു.

വീട്ടിൽ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല എന്നാണ് വിവരം. ഈ വീടും പോലീസ് ഇന്ന് തുറന്നു പരിശോധിക്കും. വെഞ്ഞാറമൂട് ആലിയാട് സ്വദേശിനിയും കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയുമായ ആതിര(30)യാണ് കൊല്ലപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

Related Articles

Popular Categories

spot_imgspot_img