web analytics

വടിവാളെടുത്ത് കാപ്പാ കേസ് പ്രതി; തോക്കെടുത്ത് പോലീസും; കൈലി കിരൺ പിടിയിൽ

വടിവാളെടുത്ത് കാപ്പാ കേസ് പ്രതി; തോക്കെടുത്ത് പോലീസും; കൈലി കിരൺ പിടിയിൽ

തിരുവനന്തപുരം: പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ശേഷം പോലീസ് പിടികൂടി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൈലി കിരണാണ് കാട്ടാക്കടയിൽ നിന്ന് പിടിയിലായത്.

ഒരു അഭിഭാഷകനെ കാണാൻ എത്തിയ സമയത്ത് കിരൺനെ കണ്ട പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

12-ലധികം കേസുകളിൽ പ്രതിയായ കിരണിനെ കോടതി ഉത്തരവുപ്രകാരം കാപ്പാ നിയമം പ്രകാരം നാടുകടത്തിയിരുന്നെങ്കിലും, കഴിഞ്ഞ ദിവസം ഇയാൾ ആര്യങ്കോട് വീട്ടിലെത്തി ഉത്തരവ് ലംഘിച്ചിരുന്നു.

ഇത് അറിഞ്ഞ എസ്എച്ച്ഒ തസ്നിം അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ വീട്ടിലെത്തി.

അതോടെയാണ് കിരൺ വാൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതിയെ തടയാൻ എസ്എച്ച്ഒ വെടിവെപ്പ് നടത്തിയെങ്കിലും കിരണിന് വെടിയേറ്റില്ല.

സംഭവത്തെ തുടർന്ന്, പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കാപ്പാ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനും കിരണിനെതിരെ പുതിയ കേസുകൾ എടുത്തിട്ടുണ്ട്.

English Summary

Police in Thiruvananthapuram arrested Kaapa Act detainee Kaili Kiran after he attempted to attack officers and fled earlier in the day. Kiran, who is accused in more than 12 criminal cases and had been externed under the Kaapa order, violated the court directive by returning to his home in Aryankode.

kaapa-accused-kaili-kiran-arrested-after-attacking-police

Kaapa case, Thiruvananthapuram, police attack, Kaili Kiran, externment violation, crime news, Kerala police, arrest

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img