web analytics

‘ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല’; കെ.സുരേന്ദ്രന്‍ രാജിവയ്ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കുന്നുവെന്ന വാർത്ത തള്ളി പ്രഭാരി പ്രകാശ് ജാവഡേക്കർ. ബിജെപിയിൽ ആരും രാജിവെക്കില്ലെന്ന് കേരള ചുമതലയുള്ള അദ്ദേഹം പറഞ്ഞു. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.(K. Surendran will not resign says Prabhari Prakash Javadekar)

എൽഡിഎഫും യുഡിഎഫും അഭ്യൂഹം പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 2026ൽ പാലക്കാട് ബിജെപി ജയിക്കുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തിയെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഉണ്ടാകും.

കേരളത്തിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും ചെയ്തു. 2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും എന്നും പ്രഭാരി പ്രകാശ് ജാവഡേക്കർ കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img