web analytics

അസാധാരണ അറസ്‌റ്റ് ഉണ്ടാകുമോ? നിരുത്തരവാദപരമായാണു പോലീസ്‌ പ്രതിചേര്‍ത്തതെന്ന് ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായര്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ്‌ കേസില്‍ റിട്ട. ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായരെയും പ്രതിചേര്‍ത്ത പോലീസ്‌ അസാധാരണ അറസ്‌റ്റ് നീക്കങ്ങളിലേക്ക് കടക്കുമോയെന്നത് ഉടനറിയാം.

എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പദ്ധതി നടത്തിപ്പ്‌ ഏജന്‍സിയായ മലപ്പുറം, അങ്ങാടിപ്പുറത്തെ കെ.എസ്‌.എസ്‌. എന്ന സംഘടനയുടെ പരാതിയിലാണു മുന്‍ ജഡ്‌ജിയെ പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ്‌ കേസ് രജിസ്റ്റർ ചെയ്തത്.

പെരിന്തല്‍മണ്ണ പോലീസ്‌ രണ്ടാംപ്രതിയാക്കിയ അനന്തു കൃഷ്‌ണന്‍ നേരത്തേ അറസ്‌റ്റിലായിരുന്നു.

ഒന്നാംപ്രതി കെ.എന്‍. ആനന്ദകുമാര്‍, മൂന്നാംപ്രതി റിട്ട. ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ എന്നിവരെ അറസ്‌റ്റ് ചെയ്യാന്‍ സാഹചര്യമുണ്ടെങ്കിലും മതിയായ തെളിവുകൾ ലഭിച്ചാലെ അതുണ്ടാകൂവെന്നാണു സൂചന.

ഹൈക്കോടതിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ലാലി വിന്‍സെന്റ്‌ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷയിലെ വിധിയും കണക്കിലെടുത്താകും പോലീസ്‌ ഇത്തരമൊരു നീക്കം നടത്തുക.

എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ 2024 ഏപ്രില്‍-നവംബര്‍ വരെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കെ.എസ്‌.എസിന്റെ പരാതി.

എന്നാല്‍, നിരുത്തരവാദപരമായാണു പോലീസ്‌ തന്നെ പ്രതിചേര്‍ത്തതെന്നാരോപിച്ച്‌ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഫെഡറേഷന്‍ രക്ഷാധികാരിയെന്ന നിലയിലാണു തന്നെ പ്രതിചേര്‍ത്തത്‌. താന്‍ കോണ്‍ഫെഡറേഷന്റെ ഉപദേശകന്‍ മാത്രമായിരുന്നു.

അത്‌ പിന്നീടു രാജിവച്ചു. സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി തനിക്കു യാതൊരു ബന്ധവുമില്ല.

തന്നോട്‌ വിവരം തിരക്കാതെയാണു പോലീസ്‌ കേസെടുത്തതെന്നു മലപ്പുറം എസ്‌.പിയെ വിളിച്ച്‌ പരാതിപ്പെട്ടതായി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img