മഹാ കുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്‌രാജിലെത്തും
ന്യൂഡൽഹി: മഹാ കുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്‌രാജിലെത്തും. ത്രിവേണി സംഗമത്തിൽ ഇന്ന് രാഷ്ട്രപതി സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിലുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും രാഷ്ട്രപതി ദർശനം നടത്തും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു പ്രയാഗ്‌രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. – today
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed