വളരുന്തോറും പിളരും, പിളരുന്തോറും വളരും; ആ തിയറി ഇനി ഇല്ല! കേരള കോൺഗ്രസിൽ പിളർപ്പുകളുടെ കാലം കഴിഞ്ഞെന്ന് ജോസ് കെ മാണി; സംസ്ഥാന താത്പര്യം സംരക്ഷിക്കുമെന്ന് പി.ജെ ജോസഫ്

കോട്ടയം: കേരള കോൺഗ്രസിൽ പിളർപ്പുകളുടെ കാലം കഴിഞ്ഞെന്നും കർഷക വിഷയങ്ങളിൽ യോജിച്ചു നിന്നു സംസ്ഥാന താൽപര്യങ്ങൾക്കായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും കേരള കോൺഗ്രസ് 60ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത ജോസ് കെ മാണി പറഞ്ഞു.Jose K Mani says that the time of divisions in Kerala Congress is over

കെ.എം മാണിയുടെ രാഷ്ട്രീയ ദർശനങ്ങൾ അംഗീകരിക്കുന്നവരുടെ മുന്നിൽ പാർട്ടിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും കോട്ടയത്ത് കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനത്തിൽ ജോസ് വ്യക്തമാക്കി.വൈസ് ചെയർമാൻ ഡോ. എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.

കേരള ജനതയുടെ താത്പര്യം സംരക്ഷിക്കാനും സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനും കേരള കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു.

കേരളാ കോൺഗ്രസിന്റെ 60ാം ജന്മദിന സമ്മേളനവും ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുസർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് മുന്നണിയുടെ പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ കേരള കോൺഗ്രസിന്റെ ജനകീയാടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വർക്കിംഗ് ചെയർമാൻ പി. സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്ജ് എം.പി., തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.

കേരള കോൺഗ്രസ് പാർട്ടി ജന്മം കൊണ്ട തിരുനക്കരയിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് 60ാം ജൻമദിനം ആഘോഷിച്ചു.പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ഡോ.ദിനേശ് കർത്ത അദ്ധ്യക്ഷത വഹിച്ചു

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img