പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ… ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്; ജയരാജ് വാര്യർ
നാടക, ടെലിവിഷൻ, സിനിമ തുടങ്ങി നിരവധി വേദികളിൽ തന്റെ തനതായ അഭിനയശൈലിയും നാടകീയ പ്രകടനങ്ങളും കൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജയരാജ് വാര്യർ.
തൃശൂർ സ്വദേശിയായ അദ്ദേഹത്തിന്റെ സംസാരശൈലിയും ഹാസ്യം കലർന്ന അവതരണവുമാണ് ആരാധകരെ കൂടുതൽ ആകർഷിക്കുന്നത്.
അടുത്തിടെ ഒരു യൂട്യൂബ് അഭിമുഖത്തിൽ തൃശൂർ ഭാഷയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“തൃശൂർ ഭാഷയെ അധികം ഇഷ്ടപ്പെടുന്നത് മറ്റു ജില്ലകളിലെ ആളുകളാണ്. ആ ഭാഷയ്ക്ക് ഒരു താളമുണ്ട്. ‘എന്തുട്ടെടാ’, ‘ടാ’ എന്നൊക്കെ വിളിക്കുമ്പോഴുള്ള നീട്ടലാണ് അതിന്റെ ഭംഗി.
ഞാൻ തൃശൂർക്കാരനായതുകൊണ്ട് ആ ഭാഷ എനിക്ക് വളരെ സ്വാഭാവികമാണ്,” ജയരാജ് പറയുന്നു.
നാടകം ചെയ്യുന്നതിനിടെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും ചെലവഴിച്ച അനുഭവം ഉപയോഗിച്ച് എല്ലാ ജില്ലകളുടെയും ഭാഷാശൈലി പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
“കൊല്ലത്തുപോയാൽ ആ സ്ഥലത്തെ ഭാഷയിൽ തന്നെ ഞാൻ സംസാരിക്കും. തിരുവനന്തപുരം ആയാലും അതുപോലെ തന്നെ. എനിക്ക് ആവശ്യമുണ്ടെങ്കിൽ ആ നാട്ടുകാരനാകാൻ കഴിയും.”
തൃശൂർ ഭാഷയിലെ പ്രത്യേക രസകരമായ പ്രയോഗങ്ങളെക്കുറിച്ചും ജയരാജ് പരാമർശിച്ചു. “കേരളം മുഴുവൻ ‘തേങ്ങ’ എന്നാണ് പറയുന്നത്.
ഞങ്ങൾ തൃശൂർക്കാർ മാത്രം ‘നാളേരം’ എന്ന് പറയും. ‘എന്തൂട്ട് തേങ്ങയാണിത്’ എന്ന് പറയില്ല; അവിടെ ‘നാളേരം’ ആണ് വാക്ക്,” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
തൃശൂരിനെക്കുറിച്ചുള്ള തന്റെ ഒരു വിശ്വാസവും ജയരാജ് പങ്കുവെച്ചു: “തൃശൂർക്കാരെല്ലാം ലൈറ്റായി കാണുന്നവരാണ്. അനാവശ്യ ടെൻഷൻ പിടിക്കാറില്ല.”
ജയരാജ് വാര്യരുടെ വാക്കുകൾ:
”തൃശൂർ ഭാഷയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് മറ്റ് ജില്ലകളിലുള്ളവരാണ്. അതിന്റെ താളം അങ്ങനെയാണ്.
ആ നീട്ടലിന്റെയാണ് ഭംഗി. എന്തുട്ടെടാ, ടാ എന്നൊക്കെ വിളിക്കുമ്പോഴുള്ള ആ നീട്ടലാണ് പ്രത്യേകത.
എനിക്ക് തൃശൂർ ഭാഷ പറയാൻ എളുപ്പമാണ്. കാരണം ഞാൻ തൃശൂർക്കാരനാണ്. ഞാൻ എല്ലാ ജില്ലകളിലെ ഭാഷയും സംസാരിക്കും. ഒബ്സർവേഷനിലൂടെ പഠിച്ചതാണ്.
നാടകം കളിക്കുന്ന സമയത്ത് ഞാൻ ഒത്തിരി യാത്ര ചെയ്തിട്ടുണ്ട്. ഞാൻ കൊല്ലത്തുചെന്നുകഴിഞ്ഞാൽ കൊല്ലംകാരനല്ലെന്ന് ആരും പറയില്ല. എന്തുവാ എന്ന് പറഞ്ഞ് തുടങ്ങും.
തിരുവനന്തപുരത്തുചെന്നാൽ അവിടത്തെ ഭാഷയിൽ സംസാരിക്കും. മനഃപൂർവമല്ല, വേണ്ടിവന്നാൽ ആ നാട്ടുകാരനാകാൻ എനിക്ക് പറ്റും.
പക്ഷേ എന്റെ നാട്ടിലെ ഭാഷ എന്ന് പറയുമ്പോൾ അതിനകത്തെ ചില പ്രയോഗങ്ങളാണ് ആളുകളെ ചിരിപ്പിക്കുക. അതിൽ ഏറ്റവും പ്രധാനപ്പെട്ട വാക്ക് “തേങ്ങയാണ്” എന്നതാണ്.
നീ പോയാൽ എനിക്ക് എന്ത് തേങ്ങയാണ് എന്ന് പറയും. കേരളത്തിന്റെ ഏറ്റവും വലിയ കൽപവൃക്ഷമാണ് തെങ്ങ്, അതിലുണ്ടാകുന്നതാണ് ഈ തേങ്ങ.
കേരളത്തിലെ പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ. ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്.
എന്തൂട്ട് തേങ്ങയാണിതെന്നൊക്കെയാണ് പറയാറ്. അല്ലാതെ നാളേരം പറയുകയുള്ളൂ. പിന്നെ രസകരമായൊരു കാര്യം എന്താണെന്നുവച്ചാൽ തൃശൂർക്കാരെല്ലാം ലൈറ്റായി കാണുന്നവരാണെന്നാണ് എന്റെ വിശ്വാസം. ടെൻഷനുകൾ കൂടുതൽ എടുക്കുന്നവരല്ല.”
English Summary
Malayalam actor and performer Jayaraj Warrier, known for his expressive style and deep connection with theatre, recently spoke humorously about the Thrissur dialect in a YouTube interview. He said people from other districts enjoy the Thrissur slang because of its unique rhythm and elongated pronunciation.
Jayaraj, who has travelled extensively for theatre, says he can adapt to any district’s dialect, but Thrissur slang remains his natural style. He explained that while the word “coconut” is called “thenga” across Kerala, Thrissur natives call it “naaleram.” He added that Thrissur people are generally relaxed and don’t stress much.
jayaraj-warrier-thrissur-dialect-interview
jayaraj warrier, thrissur slang, malayalam interview, viral video, thrissur dialect, malayalam actor, theatre artist, kerala culture









