ഡ്രൈവർ ക്ഷാമത്തിനു പരിഹാരമായി ജപ്പാൻ 300 മൈൽ കൺവെയർ ബെൽറ്റ് നിർമ്മിക്കുന്നു. ടോക്കിയോയ്ക്കും ഒസാക്കയ്ക്കും ഇടയിൽ 300 മൈൽ കൺവെയർ ബെൽറ്റ് (ഓട്ടോഫ്ലോ-റോഡ് നെറ്റ്‌വർക്ക്) നിർമ്മിക്കാൻ ജപ്പാൻ പദ്ധതിയിടുന്നതായിട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.(Japan built self-moving automated road say that 25000 drivers will be replaced)
ഈ ഹൈടെക് റോഡിൽ രണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഒന്ന് അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതാണ്. ഓട്ടോമേറ്റഡ് ബെൽറ്റ് ഹരിതഗൃഹ വാതക ഉദ്‌വമനം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. രണ്ടാമതായി, നിലവിൽ അവർ നേരിടുന്ന ഡെലിവറി ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാൻ ജപ്പാനെ ഇത് സഹായിക്കും.
ഈ ഓട്ടോമേറ്റഡ് റോഡ് ജപ്പാനിലുടനീളം സുഗമമായ ചരക്ക് ഗതാഗതം ഉറപ്പാക്കും എന്നാണു കരുതുന്നത്. ജപ്പാൻ നിലവിൽ ഡെലിവറി ഡ്രൈവർമാരുടെ വാൻ കുറവാണ് നേരിടുന്നത്. രാജ്യത്തിൻ്റെ ഗതാഗത സംവിധാനത്തെ മന്ദഗതിയിലാക്കുന്നതിനാൽ ജപ്പാനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന പ്രശ്നമാണ്.
നോമുറ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്കനുസരിച്ച്, പരമ്പരാഗത ചരക്ക് ഗതാഗതം 2020 ൽ 1.43 ബില്യൺ ടണ്ണിൽ നിന്ന് 2030 ൽ 1.4 ബില്യൺ ടണ്ണായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. ഇത്തരമൊരു പരിതാപകരമായ സാഹചര്യത്തിൽ ഈ ഓട്ടോമേറ്റഡ് റോഡുകൾ വളരെയേറെ പ്രയോജനപ്പെടും.
ഹൈവേകൾക്ക് താഴെ, ഗ്രൗണ്ട് ട്രാക്കുകളിൽ, മോട്ടോർവേകളിൽ ആണ് ഈ റോഡുകൾ സ്ഥാപിക്കുക. ഈ കൺവെയർ ബെൽറ്റ് ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കും, ഒരു ടൺ വരെ ചരക്ക് ഗതാഗതം സാധ്യമാകുന്നത് ഈ ഓട്ടോമേറ്റഡ് ബെൽറ്റ് പ്രതിദിനം 25,000 ഡ്രൈവർമാരുടെ ജോലിക്ക് പകരമാകുമെന്ന് പറയപ്പെടുന്നു.