web analytics

ജഡേജയുടെ ആസ്തി ഒരൊറ്റ രാത്രികൊണ്ട് 1450 കോടി രൂപയായി; ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ധനികനായ കായികതാരം; പിന്തള്ളിയത് സാക്ഷാൽ കോഹ്‍ലിയെ !

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയുടെ ആസ്തി ഒരൊറ്റ രാത്രികൊണ്ട് കുതിച്ചുയര്‍ന്നു 450 കോടി രൂപയായി. എന്താണ് സംഭവം എന്നല്ലേ ? കഴിഞ്ഞയാഴ്ച അജയ് ജഡേജയെ ജാംനഗറിലെ പുതിയ രാജാവായി പ്രഖ്യാപിച്ചതോടെയാണ് ഇ സംഭവവും നടന്നത്. Jadeja’s net worth rose to Rs 1450 crore overnight

ഗുജറാത്തിലെ പ്രമുഖ നാട്ടുരാജ്യമായിരുന്നു പണ്ട് നവനഗര്‍ എന്നറിയപ്പെട്ടിരുന്ന ജാംനഗര്‍. ജാംനഗറിലെ നിലവിലെ മഹാരാജാവായ ശത്രുശല്യസിന്‍ഹജി ദിഗ്വിജയ് സിന്‍ഹജിയാണ് ”ജാം സാഹിബ്’ ആയി ജഡേജയെ പ്രഖ്യാപിച്ചത്. ദസറക്കിടയിലെ സവിശേഷമായ മുഹൂര്‍ത്തത്തിലായിരുന്നു പ്രഖ്യാപനം. അജയ് ജഡേജയുടെ പിതാവിന്റെ അര്‍ധ സഹോദരനാണ് നിലവിലെ മഹാരാജാവ്.

രാജാവായി പ്രഖ്യാപിച്ചതിനു പിന്നാലെ, ജഡേജയുടെ ആസ്തി കുതിച്ചുയര്‍ന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിരീടാവകാശിയായതോടെ ജഡേജയുടെ ആസ്തി 1450 കോടി രൂപയായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ കായിക താരമായി ജഡേജ മാറി. 1000 കോടി ആസ്തിയുള്ള വിരാട് കോലിയെ പിന്തള്ളിയാണ് ജഡേജ ഒന്നാമതെത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ 1992 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലെ പ്രധാന താരമായിരുന്നു ജഡേജ. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ചുമതല നിര്‍വഹിച്ചിരുന്ന അദ്ദേഹം വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ടു. 2003-ല്‍ ഡല്‍ഹി ഹൈക്കോടതി വിലക്ക് നീക്കിയെങ്കിലും, പിന്നീട് അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചുവന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img