web analytics

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശമ്പളം വന്നതായി ഫോണുകളിലേക്ക് മെസേജ് വന്നു; ശമ്പളം വന്നില്ല; ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ, ചരിത്രത്തിലാദ്യമായി ശമ്പളം പോലും കൃത്യമായി നൽകാൻ കഴിയാത്ത സർക്കാർ എന്ന നാണക്കേട് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇന്നലെയും ജാ​ഗ്രത കാട്ടി. പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയില്ലെങ്കിലും ശമ്പളം വന്നതായി ഫോണുകളിലേക്ക് മെസേജ് വന്നു. സാങ്കേതിക തകരാറാണ് പണം അക്കൗണ്ടുകളിൽ എത്താത്തിന് കാരണമായി അധികൃതർ പറയുന്നത്. ചരിത്രത്തിലാദ്യമായി കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. എല്ലാ മാസവും ഒന്നാം തീയതിയാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകളിലേക്കെത്തുക. എന്നാൽ, മാർച്ച് ഒന്നായ ഇന്നലെ സർക്കാർ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളിലേക്ക് എത്തിയില്ല. ശമ്പളവും പെൻഷനും നൽകാൻ ട്രഷറിയിൽ പണമില്ലാതെ വന്നതോടെയാണ് ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. ഇന്നും ശമ്പളം നൽകാനാകുമോ എന്ന കാര്യത്തിൽ അധികൃതർ ഉറപ്പൊന്നും നൽകിയിട്ടില്ല.

അഞ്ചു ലക്ഷം പെൻഷൻകാരിൽ ബാങ്കു വഴി പെൻഷൻ വാങ്ങുന്ന ഒന്നേകാൽ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്കും രാവിലെ പണമെത്തിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് അഞ്ചിനാണ് ഇതിനുള്ള പണം കൈമാറിയത്. ഇവർ‌ക്ക് ഇന്നു പെൻഷൻ കൈപ്പറ്റാം. എന്നാൽ, ട്രഷറിയിൽനിന്നു നേരിട്ടു പെൻഷൻ കൈപ്പറ്റുന്നവർക്കു തടസ്സം നേരിട്ടിട്ടില്ല.

മുൻപും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നതു നിർത്തിവച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ശമ്പളദിവസങ്ങളിലായിരുന്നില്ല. അതിനാൽ ശമ്പളം മുടങ്ങുന്നത് ഒഴിവായിരുന്നു. എന്നാൽ, ഇന്നലെ ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു. അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്നു കാണിച്ചെങ്കിലും ഈ തുക ബാങ്കിലേക്കു കൈമാറാനോ പണമായി പിൻവലിക്കാനോ കഴിഞ്ഞില്ല.

ആകെയുള്ള അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യു, പൊലീസ്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാർക്കാണ് ആദ്യ ദിവസം ശമ്പളം നൽകുന്നത്. ആദ്യം ട്രഷറിയിലെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക്) അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം അവിടെനിന്ന് ബാങ്കിലേക്കു പോകുന്ന തരത്തിലാണു ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ, ഇന്നലെ ഇടിഎസ്ബിയിലേക്ക് എത്തിയതായി കാണിച്ച പണം ബാങ്കിലേക്കു പോയില്ല. ജീവനക്കാർ ഇടിഎസ്ബിയിൽ നിന്ന് ഓൺലൈനായി പണം ബാങ്കിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും അക്കൗണ്ട് മരവിപ്പിച്ച നിലയിലായിരുന്നു.

ശമ്പളം നൽകിയെന്നു വരുത്താനാണ് സർക്കാർ ഈ വളഞ്ഞ വഴി സ്വീകരിച്ചത്. സാങ്കേതികതടസ്സം കാരണമാണു ശമ്പളം അക്കൗണ്ടിൽ എത്താത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നു ശമ്പളം വിതരണം ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ ധനവകുപ്പിനോ ട്രഷറി അധികൃതർക്കോ കഴിഞ്ഞിട്ടില്ല.

 

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ ന്യൂഡൽഹി: പശ്ചിമേഷ്യയിലെ...

‘ലൈക്ക്’ കുതിപ്പ് തുടരുന്നു; 50 കോടി ക്ലബ്ബിൽ പ്രദീപ് രംഗനാഥന്റെ ചിത്രം

‘ലൈക്ക്’ കുതിപ്പ് തുടരുന്നു; 50 കോടി ക്ലബ്ബിൽ പ്രദീപ് രംഗനാഥന്റെ ചിത്രം തമിഴ്...

ചൂട് താങ്ങാനാവാതെ മുറ്റത്ത് കിടന്നു; ഭാര്യയെയും മകളെയും ക്രൂരമായി തല്ലിച്ചതച്ച് ഭർത്താവ്! അമ്പലപ്പുഴയിൽ നടുക്കുന്ന സംഭവം

അമ്പലപ്പുഴ: കേരളം ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുമ്പോൾ, അല്പം ആശ്വാസം തേടി വീടിന്...

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ‘കറക്കം’; ടീസർ പുറത്ത്

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ‘കറക്കം’; ടീസർ പുറത്ത് മലയാള സിനിമയിൽ...

നഴ്സിങ് സമരം: നടപടിയെടുക്കാൻ മാനേജ്മെന്റുകൾക്ക് കോടതി അനുമതി

കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയെ പിടിച്ചുലച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ...

Related Articles

Popular Categories

spot_imgspot_img