web analytics

വിറ്റാമിന്‍ സി കുറവാണോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ; ഇവ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക

വൈറ്റമിൻ സി ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. . ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമുതൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് വരെ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ സി കുറവായാൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, കിവി, പപ്പായ, സ്‌ട്രോബെറി, ബ്രോക്കോളി, ബെൽ പെപ്പർ, തക്കാളി, പേരയ്ക്ക, ചീര, മധുരക്കിഴങ്ങ് എന്നിവ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. Is there a vitamin C deficiency? The body will show these symptoms

എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ സി ഒരു പ്രധാന ഘടകമാണ്. അതിനാൽ, വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം, ഇത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി കുറവായാൽ സന്ധിവേദനയും മുട്ടുവേദനയും അനുഭവപ്പെടാം. കൂടാതെ, പല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം, പല്ലുകൾക്ക് കേട് വരുക, മുറിവുകൾ ഉണങ്ങാൻ വൈകുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

വിറ്റമിൻ സി കുറവായാൽ രോഗപ്രതിരോധശേഷി കുറയുകയും, ജലദോഷം, പനി തുടങ്ങിയ സീസണൽ അണുബാധകൾക്ക് ഇരയായേക്കാം.വിറ്റമിൻ സിയുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം. കൂടാതെ, ഇത് ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാം. ത്വക്കിൽ കാണുന്ന ചെറിയ കുരുക്കൾ, തിണർപ്പ്, വരൾച്ച എന്നിവ വിറ്റമിൻ സിയുടെ കുറവിന്റെ ഫലമായിരിക്കാം. വിറ്റമിൻ സി കുറവുള്ളതിനാൽ തലമുടി വരണ്ടതാകാനും സാധ്യതയുണ്ട്.

വിറ്റമിൻ സി ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താൻ ആവശ്യമാണ്, അതിനാൽ ഇതിന്റെ കുറവ് ചില പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇതിന്റെ ഫലമായി അമിത ക്ഷീണം, തളർച്ച, അലസത, ഉന്മേഷം കുറവ്, കൂടാതെ വിശപ്പ്, ശരീരഭാരം കുറയൽ എന്നിവ സംഭവിക്കാം. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ, ഡോക്ടറെ കാണുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img