web analytics

സംസ്ഥാനത്തെ ബാർ സമയത്തിൽ മാറ്റം വരുന്നു ? പുതിയ മദ്യനയം ഓഗസ്റ്റ് മാസം പകുതിയോടെ

സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസം പകുതിയോടെ നിലവില്‍ എന്നേക്കും. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് നയം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബാറുടമകള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലുള്ള നിരവധി മാറ്റങ്ങള്‍ നയത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. (Is there a change in bar hours in the state? New liquor policy mid-August)

ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കില്ല. 12 അധികപ്രവര്‍ത്തി ദിനങ്ങള്‍ കിട്ടുന്നതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുമെന്നും ടൂറിസം മേഖലയില്‍ നേട്ടമുണ്ടാകുമെന്നും ഡ്രൈ ഡേ പിന്‍വലിച്ചാല്‍നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നാം തീയതിയിലെ അവധി തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഡ്രൈ ഡേ ഒഴിവാക്കാതെ തന്നെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുന്ന നിരവധി മാറ്റങ്ങള്‍ ബാറുകള്‍ കേന്ദ്രീകരിച്ചുണ്ടാകുമെന്നാണ് സൂചന. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഉള്‍പ്പെടെ മാറ്റം കൊണ്ടുവരാനുള്ള സാദ്ധ്യതയുണ്ട്.

അതേസമയംപ്രീമിയം ബ്രാന്‍ഡിലെ മദ്യം വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ദുരുപയോഗ സാദ്ധ്യതയും ഒപ്പം തന്നെ സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള എതിര്‍പ്പും കാരണം വിശദമായി ആലോചിച്ച ശേഷം മാത്രം മതി അന്തിമ തീരുമാനമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

കേരളത്തില്‍ ഒന്നാം തീയതി മദ്യം ലഭിക്കാത്തതിനാല്‍ നിരവധി വന്‍കിട കമ്പനികളുടെ യോഗങ്ങളും മറ്റും സംസ്ഥാനത്തിന് ലഭിക്കാതെ പോകുന്നുവെന്ന് വിവിധ വകുപ്പുകളുമായി നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നുവെങ്കിലും ഡ്രൈ ഡേ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്!

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്! ലഖ്‌നൗ:...

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

Related Articles

Popular Categories

spot_imgspot_img