സിറിയൻ പ്രസിഡന്റായിരുന്ന ബശ്ശാർ അൽ അസദിന്റെ ഭാര്യ സമ ആൽ അസദ് വിവാഹമോചനം നേടി ലണ്ടനിലേക്ക് പറക്കുന്നു എന്ന വാർത്തയോട് പ്രതികരിച്ച് ക്രൈംലിൻ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ പടർന്നുപിടിച്ച വാർത്തയോട് ആദ്യമായാണ് റഷ്യ പ്രതികരിക്കുന്നത്. Is Bashar al-Assad’s wife getting a divorce and moving to London?… Crimlin responds:
സമ മോസ്‌കോയിലെ ജീവിതം മടുത്തുവെന്നും വിവാഹ മോചനത്തിനായി റഷ്യിലെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നുമായിരുന്നു വാർത്ത. ബ്രിട്ടീഷ് വംശജയായ സമ ലണ്ടനിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു എന്നായിരുന്നു വാർത്ത.
എന്നാൽ ഈ വാർത്തകൾ ഇപ്പോൾ ക്രൈംലിൻ നിഷേധിച്ചിരിക്കുകയാണ്. ക്രൈംലിൻ വ്യക്താവ് ദിമിത്രി പെസ്‌കോവാണ് വാർത്തകൾ നിഷേധിച്ചത്.
പെട്ടെന്നുള്ള വിമത മുന്നേറ്റത്തെ തുടർന്നാണ് അസദിന്റെ കുടുംബത്തിന്റെ 50 വർഷം നീണ്ട ഭരണം സിറിയയിൽ അവസാനിച്ചത്. തന്റെ സ്വത്തുക്കൾ മുഴുവൻ റഷ്യിൽ എത്തിച്ച അസദ് മോസ്‌കോയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.