web analytics

ഇടുക്കിയിൽ അന്തർ സംസ്ഥാന ചന്ദനക്കൊള്ള സംഘം അറസ്റ്റിൽ; പിടിയിലായത് വീടിനു പിന്നിൽ ചന്ദനമരം ചെത്തി മിനുക്കുന്നതിനിടെ

ഇടുക്കിയിൽ അന്തർസംസ്ഥാന ചന്ദനക്കൊള്ള സംഘാംഗങ്ങൾ വനംവകുപ്പിന്റെ പിടിയിലായി. സന്യാസിയോട സ്വദേശി ചെരുവിളപുത്തൻവീട് എസ്.ഷിബു, തൂക്കുപാലം സ്വദേശികളായ സച്ചു, ബിജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്. Inter-state sandalwood gang arrested in Idukki

സംഘത്തിലെ പ്രധാനി അഖിൽ കർണാടകയിലേക്ക് കടന്നതായാണ് രഹസ്യ വിവരമുണ്ട്. സന്യാസിയോടയിലുള്ള എസ്.ഷിബുവിന്റെ വീടിനു പിന്നിൽ ചന്ദനമരം ചെത്തി മിനുക്കുന്നതിനിടെ 45 കിലോ ചന്ദനവും ആയുധങ്ങളുമായി ഉടുമ്പന്നൂർ സ്വദേശി ചെരുവുപറമ്പിൽ സുനീഷ് ചെറിയാൻ (36) മുൻപ് പിടിയിലായിരുന്നു.

ഇയാളോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതികളായിരുന്നു ഇന്ന് പിടിയിലായവർ. അറസ്റ്റ് ശ്രമത്തിനിടെ അന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്നതിനിടയാണ് തൂക്കുപാലത്തെ പുരയിടത്തിൽ നിന്നും പ്രതികളെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img