web analytics

അന്റാർ‌ട്ടിക്കയിൽ ഇന്ത്യയുടെ പുതിയ ​ഗവേഷണ കേന്ദ്രം; “മൈത്രി 2” നാലുവർഷത്തിനകം; സുപ്രധാന നീക്കവുമായി ഭാരതം

കൊച്ചി: അന്റാർ‌ട്ടിക്കയിൽ പുതിയ ​ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ഭാരതം. നാല് വർഷത്തിനകം ‘മൈത്രി 2’ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്റാർട്ടിക്കയിലെ ​ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൈത്രി 2 സ്ഥാപിക്കുന്നത്.സൗരോർജ്ജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയും ഉപയോ​ഗിക്കുന്ന തരത്തിലാണ് പുതിയ ​ഗവേഷണ കേന്ദ്രം നിർമിക്കുക.

1989-ൽ‌ പ്രവർത്തനം തുടങ്ങിയ മൈത്രിക്ക് പകരമാണ് പുതിയ ​ഗവേഷണകേന്ദ്രം വരുന്നത്. രണ്ട് വർഷത്തിനകം ​ഗവേഷണ കേന്ദ്രത്തിന്റെ രൂപകൽപന പൂർത്തിയാകുമെന്നും ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ പറഞ്ഞു.

അന്റാർ‌ട്ടിക്കയുടെ സംരക്ഷണത്തിനായി ഒപ്പുവച്ച ഉടമ്പടിയിൽ ഉൾപ്പടെ അം​ഗരാജ്യങ്ങളുടെ കൂടിയാലോചന യോ​ഗം (എ.ടി.സി.എം) ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുപ്രധാന പ്രഖ്യാപനം. മൈത്രി, ഭാരതീ എന്നീ രണ്ട് ​ഗവേഷണ കേന്ദ്രങ്ങളിലായി വേനൽക്കാലത്ത് 100 ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് വരെ പര്യവേക്ഷണം ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്.

ഗവേഷണത്തിന് വേണ്ടിയല്ലാതെ അന്റാർട്ടിക്ക സന്ദർശിക്കുന്നവരുടെ എണ്ണം ​ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നയരൂപീകരണം ഇത്തവണ എടിഎസിഎമ്മിൽ നടക്കും. ​കഴിഞ്ഞ വർഷം 1.10 ലക്ഷം ടൂറിസ്റ്റുകളാണ് അന്റാർട്ടിക്ക സന്ദർശിച്ചത്. പരിസ്ഥിതി ലോല മേഖലയായ അന്റാർട്ടിക്കയുടെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ ഇവിടെ ടൂറിസം പ്രോത്സാഹിപ്പിക്കാവൂവെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇത്രണ്ടാം തവണയാണ് ഇന്ത്യ എടിഎസിഎമ്മിന് ആതിഥ്യം വഹിക്കുന്നത്. 2007-ൽ ന്യൂഡൽഹിയിലാണ് മുൻപ് ഇന്ത്യയിലെ സമ്മേളനം നടന്നത്. 30-ന് സമാപിക്കുന്ന സമ്മേളനത്തിൽ‌ 56 രാജ്യങ്ങളിൽ‌ നിന്നായി 400 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

 

 

Read Also:വെറും 3 മിനിറ്റിൽ 270 കിലോമീറ്ററിൽ കുതിച്ചു പായാൻ ബുള്ളറ്റ് ട്രെയിൻ; ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾക്ക് കൺസോർഷ്യം രൂപീകരിച്ച് ജപ്പാൻ കമ്പനികളായ ഹിറ്റാച്ചിയും കവാസാക്കിയും; അതി വേഗം ബഹുദൂരം സഞ്ചരിക്കാൻ ഇന്ത്യ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img