web analytics

ജസ്റ്റ് മിസ്; ഉന്നംപിഴച്ചു, ഹാട്രിക് നഷ്ടമായി; 25 മീറ്റർ ഷൂട്ടിം​ഗിൽ മനു ഭാക്കർ നാലാമത്; ഷൂട്ടോഫിൽ ജയിച്ച് സ്വർണവും ചൂടിയത് യാങ്

പാരിസ്: ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലെന്ന ഇന്ത്യന്‍ ഷൂട്ടിങ് സെന്‍സേഷന്‍ മനു ഭാക്കറുടെ മോഹം നേരിയ വ്യത്യാസത്തില്‍ നഷ്ടമായി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗം ഫൈനലില്‍ മല്‍സരിച്ച ഇന്ത്യന്‍ താരത്തിനു നാലാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ഫുട്‌ബോളിലെ പെനല്‍റ്റി ഷൂട്ടൗട്ടിനു തുല്യമായ ഷൂട്ടോഫിലാണ് മനുവില്‍ നിന്നും മെഡല്‍ വഴുതിപ്പോയത്.Indian shooting sensation Manu Bhaker narrowly missed out on a hat-trick medal at the Olympics

ഈ ഒളിംപിക്സിൽ 2 മെഡൽ നേടി മനു നേരത്തേതന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു. മനുവിന്റെ പാരിസിലെ അവസാന മത്സരമായിരുന്നു ഇത്. മുമ്പ് ഷൂട്ടിം​ഗ് 10 മീറ്റർ എയർ പിസ്റ്റൽസിൽ വനിത വിഭാ​ഗത്തിലും മിക്സഡ് ഇനത്തിലും ആണ് മനു വെങ്കല മെഡൽ നേടിയത്.

​ഇന്നത്തെ മത്സരത്തിൽ ആദ്യ സീരിസിൽ രണ്ട് പോയിന്റ് മാത്രം നേടിയ മനു ആറാം സ്ഥാനത്തായിരുന്നു. എന്നാൽ ശക്തമായി പോരാടിയ താരം മൂന്ന് സീരിസ് പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. നാലാം സീരിസിൽ ആറാം സ്ഥാനത്തേയ്ക്ക് വീണു. എങ്കിലും വീണ്ടും ശക്തമായി തിരിച്ചുവന്ന മനു ഏഴാം സീരിസ് ഷൂട്ടിം​ഗ് കഴിയും വരെ രണ്ടാം സ്ഥാനത്ത് തന്നെ തുടർന്നു.

വെങ്കല മെഡൽ ജേതാവിനെ നിശ്ചയിക്കുന്ന എട്ടാം സീരിസിൽ മനുവിന് വിജയിക്കാൻ കഴിഞ്ഞില്ല. ഹം​ഗറിയുടെ വെറോണിക മേജറോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. പാരിസ് ഒളിംപിക്സിൽ ഇതുവരെ മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം. മെഡൽ ടേബിളിൽ ഇന്ത്യയുടെ സ്ഥാനം 47-ാമതാണ്.

ഫൈനലിലെ സ്‌റ്റേജ് വണ്ണിൽ 2, 4, 6, 10, 13, 18, 22, 26 എന്നിങ്ങനെയായിരുന്നു മനുവിന്റെ സ്‌കോറുകൾ. സ്‌റ്റേജ്് 2 എലിമിനേഷൻ റൗണ്ടിൽ താരത്തിന്റെ സ്‌കോർ 28ഉം ആയിരുന്നു. തുടർന്നാണ് മൽസരം ഷൂട്ടോഫിലെത്തിയത്. ഫൈനലിൽ താൻ അൽപ്പം പരിഭ്രമത്തിലായിരുന്നുവെന്നു മൽസരശേഷം വികാരധീവനയായി മനു പറഞ്ഞു.

ഞാൻ ഫൈനലിൽ അൽപ്പം പരിഭ്രമിച്ചിരുന്നു. വരാനിരിക്കുന്ന വെല്ലുവിളികളിലാണ് ഇനി ശ്രദ്ധയെന്നും 22 കാരിയായ താരം വ്യക്തമാക്കി. പാരീസിൽ മനുവിന്റെ അവസാനത്തെ മൽസര ഇനം കൂടിയായിരുന്നു ഇത്.കൊറിയയുടെ യാങ് ജിന്നിനാണ് ഈയിനത്തിൽ സ്വർണ മെഡൽ ലഭിച്ചത്. താരത്തിനു ആകെ ലഭിച്ച സ്‌കോർ 37 ആയിരുന്നു.

സ്വർണ മെഡൽ ജേതാക്കളെ തീരുമാനിക്കാനും ഷൂട്ടോഫ് വേണ്ടി വന്നു. യാങിനും ഫ്രാൻസിന്റെ കാമില്ലെ ജെജെവെസ്‌ക്കും തുല്യ സ്‌കോർ ലഭിച്ചതോടെയാണ് മൽസരം ഷൂട്ടോഫിലേക്കു കടന്നത്. ഷൂട്ടോഫിൽ ജയിച്ച് യാങ് സ്വർണവും ചൂടി. കാമില്ലെയ്ക്കു വെള്ളിയും വെറോണിക്കയ്ക്കു വെങ്കലവും ലഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

രാജ്യസഭയിലും വരുന്നു ഇടതിന് ‘ചെക്ക്’! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം

രാജ്യസഭയിലും വരുന്നു ഇടതിന് 'ചെക്ക്'! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം കൊച്ചി:...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

Related Articles

Popular Categories

spot_imgspot_img