web analytics

ഈഫൽ ടവറിനേക്കാൾ ഉയരത്തിലുള്ള ഈ പാലത്തിലൂടെ ഇനി ട്രെയിൻ ഓടും; ആദ്യ പരീക്ഷണ ഓട്ടം വിജയിച്ചെന്ന് ഇന്ത്യൻ റെയിൽവേ; വീഡിയോ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ ഇന്ത്യൻ റെയിൽവേ വിജയകരമായി ട്രയൽ റൺ നടത്തി. ജമ്മുവിൽ സ്ഥിതി ചെയ്യുന്ന ചെനാബ് റെയിൽ പാലത്തിലാണ് റെയിൽവേ ട്രയൽ റൺ നടത്തിയത്. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ സംഗൽദാനിനും റിയാസിക്കും ഇടയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. (Indian Railways conducts successful trial run on Chenab rail bridge)

ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോവുക രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ്. ചെനാബ് റെയിൽ പാലത്തിലൂടെയുള്ള റെയിൽ ഗതാഗതം ഉടൻ ആരംഭിക്കുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.

പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ജമ്മുവിലെ ചെനാബ് നദിക്ക് മുകളിൽ 1315 മീറ്ററോളം നീളമുള്ള പാലത്തെ 17 കൂറ്റൻ തൂണുകളാണ് താങ്ങി നിർത്തിയിരിക്കുന്നത്. അതിശക്തമായ ഭൂകമ്പങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങളും പാലത്തിൽ ഒരുക്കിയിട്ടുണ്ട്.

ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമായിട്ടാണ് ചെനാബ് റെയിൽ പാലം നിർമ്മിച്ചിട്ടുള്ളത്. 2024 ഫെബ്രുവരി 20-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. 28,000 കോടി രൂപയോളമാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്.

Read More: റിമോട്ട് കൺട്രോൾ ഗേറ്റിനിടയില്‍ കുടുങ്ങി, നാലാം ക്ലാസുകാരന് ദാരുണാന്ത്യം

Read More: മദ്യനയക്കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം; ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം തള്ളി കോടതി

Read More: വന്ദേഭാരത് എക്സ്പ്രസിൽ ദമ്പതികൾക്കു നൽകിയ ഭക്ഷണത്തിൽ പാറ്റ; കർശന നടപടി സ്വീകരിച്ച് റെയിൽവേ

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img