web analytics

ചരിത്രനേട്ടത്തിൽ ഇന്ത്യൻ പേസ് ബോളർ ജസപ്രീത് ബുംറ; കരിയറിൽ 400 വിക്കറ്റ് എന്ന അപൂർവ്വതയ്ക്ക് ഉടമ

ചരിത്രനേട്ടത്തിൽ ഇന്ത്യൻ പേസ് ബോളർ ജസപ്രീത് ബുംറ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടം എന്ന അപൂർവ ബഹുമതിയാണ് ബുംറയെ തേടിയെത്തിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഹസൻ മഹ്‌മൂദിനെ വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ചാണ് ബുംറ ഈ ചരിത്ര നേട്ടത്തിണ് അർഹനായത്. Indian pacer Jaspreet Bumrah in history; 400 wickets in career

മത്സരത്തിൽ ഇതിനോടകം ബുംറ നാല് വിക്കറ്റുകൾ നേടി. ശദ്മാൻ ഇസ്ലാം, മുശ്ഫിഖു റഹീം, ഹസൻ മഹ്‌മൂദ്, തസ്‌കിൻ അഹ്‌മദ് എന്നിവരെയാണ് ബുംറ കൂടാരം കയറ്റിയത്.

ടെസ്റ്റിൽ 159 വിക്കറ്റും ഏകദിനത്തിൽ 149 വിക്കറ്റും ടി20 യിൽ 89 വിക്കറ്റുമാണ് ബുംറയുടെ സമ്പാദ്യം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 376 റണ്‍സ് പിന്തുടർന്ന് രണ്ടാംദിനം ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് വന്‍ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്.

ചെറിയ ഇടവേളക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ നാല് വിക്കറ്റുമായി തിരിച്ചുവരവ് ഗംഭീരമാക്കി. ആകാശ്ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 144-9 എന്ന നിലയിലാണ് സന്ദര്‍ശകര്‍.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img