web analytics

റോഡരികിൽ നിന്ന മരത്തിലെ വള്ളിയില്‍ കുരുങ്ങി ബൈക്ക് നിയന്ത്രണംവിട്ടു; എതിരെ വന്ന ലോറിയുടെ ചക്രം തലയിലൂടെ കയറിയിറങ്ങി; പാലക്കാട് യുവാവിന് ദാരുണാന്ത്യം

പാലക്കാട് വിളയോടിയില്‍ വള്ളിയില്‍ കുരുങ്ങി നിയന്ത്രണംവിട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പെരുമാട്ടി കല്യാണപേട്ട പരേതനായ വേലുക്കുട്ടിയുടെ മകന്‍ ഗോപിനാഥന്‍ (58) ആണ് മരിച്ചത്. ഭാര്യ: എസ്. സുനിത, മക്കള്‍: സഞ്ജയ്, നിമില്‍. മരുമകള്‍: ജെ. ജിനിഷ. A young man lost control of his bike after getting entangled in the vine of a tree standing by the road

റോഡിനു സൈഡിൽ നിന്നിരുന്ന മരത്തില്‍ നിന്നും തൂങ്ങിക്കിടന്ന വള്ളിയില്‍ കുരുങ്ങി നിയന്ത്രണംവിട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ ചക്രം തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഗോപിനാഥന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വിളയോടിയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ആശ്രമത്തിനടുത്തുള്ള വളവില്‍വെച്ചാണ് അപകടമുണ്ടായത്. അണിക്കോട് സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഗോപിനാഥന്‍.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img