web analytics

30,000 അടി ഉയരത്തിൽ പറക്കുന്നതിടെ വിമാന ജീവനക്കാരന് ജീവൻ നഷ്ടമാകുമെന്ന അവസ്ഥ: രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

30,000 അടിഉയരത്തിൽ വിമാന ജീവനക്കാരന് രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

അബുദാബിയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടയിൽ ഉണ്ടായ അത്യാഹിത സാഹചര്യം രണ്ട് ഇന്ത്യൻ ഡോക്ടർമാരുടെ സമയോചിത ഇടപെടലാണ് ഒരു എയർലൈൻസ് ജീവനക്കാരന്റെ ജീവൻ രക്ഷിച്ചത്.

പറന്നുയർന്നതിന് പിന്നാലെ തന്നെ ജീവനക്കാരന് ഗുരുതരമായ അനാഫൈലാക്സിസ്, അതായത് ജീവൻ ഭീഷണിയിലാക്കുന്ന അലർജി പ്രതികരണം, ഉണ്ടായപ്പോൾ വിമാനത്തിനുള്ളിലെ ക്ലിനിക്കൽ പ്രതിസന്ധി അതിവേഗത്തിൽ ആശങ്കാജനകമായി.

ഇത്യോപ്യയിൽ നിന്ന് ഈ മാസം ഒന്നിന് ഇന്ത്യയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സ് വിമാനം ടെക്കോഫ് ചെയ്തതിനു പിന്നാലെ 40 മിനിറ്റിനുള്ളിലാണ് സംഭവം അരങ്ങേറിയതെന്ന് ചെന്നൈയിലെ എംജിഎം ഹെൽത്ത്‌കെയർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ഒരു മെഡിക്കൽ ക്യാമ്പ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഹെമറ്റോ-ഓങ്കോളജി, ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിദഗ്ധൻ ഡോ. എം. ഗോപിനാഥനും, സീനിയർ കൺസൾട്ടന്റും യൂറോളജി ക്ലിനിക്കൽ ലീഡുമായ ഡോ. സുദർശൻ ബാലാജിയും വിമാനത്തിലുണ്ടായിരുന്നു.

വിമാനത്തിലെ ജീവനക്കാരന് ഉണ്ടായത് അതീവ അപകടകാരിയായ അനാഫൈലാക്സിസ് ആക്രമണമായിരുന്നു.

30,000 അടിഉയരത്തിൽ വിമാന ജീവനക്കാരന് രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

ഇത് ശരീരത്തിനുള്ളിൽ അതിവേഗം പ്രതികരിക്കുന്ന ഒരു ഗുരുതര അലർജിയാണ്, ഒരാൾക്ക് മിനിട്ടുകൾക്കുള്ളിൽ ശ്വാസതടസ്സം ഉണ്ടാക്കി ഓക്സിജൻ നില പെട്ടെന്ന് താഴ്ത്താൻ കഴിവുള്ളതാണ് ഇത്.

ജീവനക്കാരന് ശ്വാസം എടുക്കാൻ പ്രയാസപ്പെടുകയും ഓക്സിജൻ സാച്ചുറേഷൻ 80 ശതമാനമായി താഴുകയും ചെയ്തതോടെ 30,000 അടി ഉയരത്തിൽ അദ്ദീഹത്തിന്റെ ജീവൻ അപാകടത്തിലായി.

അത്തരം സാഹചര്യത്തിൽ വിമാനം അടിയന്തര ലാൻഡിംഗിനായി തയ്യാറാക്കുക സാധ്യമല്ലായിരുന്നു. വിമാനത്തിനുള്ളിലെ പരിമിതമായ മെഡിക്കൽ ഉപകരണങ്ങൾ മാത്രമുപയോഗിച്ച് ഡോക്ടർമാർ പ്രവർത്തനമാരംഭിച്ചു.

ജീവനക്കാരന് സ്റ്റിറോയിഡുകൾ, ആന്റിഹിസ്റ്റാമൈൻ മരുന്നുകൾ, ബ്രോങ്കോഡൈലേറ്ററുകൾ എന്നിവ നൽകുകയും തുടർച്ചയായി ഓക്സിജൻ വിതരണവും ആരംഭിക്കുകയും ചെയ്തു.

വിമാനത്തിൽ ലഭ്യമായിരുന്ന അടിസ്ഥാന മെഡിക്കൽ കിറ്റുകൾ ഉപയോഗിച്ചെങ്കിലും, പ്രൊഫഷണൽ പരിചയവും കൃത്യമായ നിർണയശേഷിയും ഈ ചികിത്സയിൽ വലിയ പങ്കുവഹിച്ചു.

ഏകദേശം ഒരു മണിക്കൂറോളം അനിയന്തിതമായ സാഹചര്യങ്ങളിൽ തുടർച്ചയായ പരിചരണവും ചികിത്സയും നൽകിയതോടെ ജീവനക്കാരന്റെ ശ്വാസം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങി.

അപകടം പൂർണമായും നിയന്ത്രിച്ചതിനു ശേഷവും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ അടുത്ത നാല് മണിക്കൂറോളം ഡോക്ടർമാർ അദ്ദേഹത്തെ നിരീക്ഷിച്ചു,

ഈ സംഭവത്തിലൂടെ ഡോക്ടർമാർ ആശുപത്രിയുടെ പരിധികൾക്കപ്പുറം പോലും വൈദ്യസേവനം നൽകാനുള്ള അവരുടെ പ്രൊഫഷണൽ പ്രതിബദ്ധത വീണ്ടും തെളിയിച്ചുവെന്ന് എംജിഎം ഹെൽത്ത്‌കെയർ സാമൂഹ്യമാധ്യമ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

രോഗിയെ രക്ഷിക്കാൻ വേണ്ടിയുള്ള അവരുടെ സ്വമേധാ ഇടപെടലാണ് ഒരു ജീവനെ തിരികെ പിടിച്ചെടുത്തത്. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്‌ക്കായി വിമാനത്തിനുള്ളിൽ യോഗ്യതയുള്ള മെഡിക്കൽ പ്രൊഫഷണലുകൾ ഉണ്ടായതിന്റെ മഹത്തരത്വം ഈ സംഭവം വീണ്ടും ഊന്നിപ്പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

Related Articles

Popular Categories

spot_imgspot_img