web analytics

ജയ്‌സ്വാളും മഴയും കളിച്ചു; ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് വീണ്ടും ജയം; പരമ്പര സ്വന്തമാക്കി

ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. മഴ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓവര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരേ ഏഴ് വിക്കറ്റിന്റെ വിജയം ആണ് സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. (India win again against Sri Lanka; Owned the series)

മഴ മൂലം മത്സരം തുടങ്ങാൻ വൈകിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ആദ്യ ഓവര്‍ നേരിടുന്നതിനിടെത്തന്നെ മഴ വീണ്ടുമെത്തി.

ഇതോടെ ഓവര്‍ പുതുക്കി നിശ്ചയിച്ചു. എട്ട് ഓവറില്‍ 78 റണ്‍സാണ് ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 6.3 ഓവറില്‍ത്തന്നെ ഇന്ത്യ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 81/ 3 (6.3 ഓവര്‍)

ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ടീമില്‍ സ്ഥാനം ലഭിച്ച സഞ്ജു നിരാശപ്പെടുത്തി. യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിലുണ്ടായിരുന്ന സഞ്ജു നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായി. യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 15 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍്‌പ്പെടെ 30 റണ്‍സാണ് താരം നേടിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img