web analytics

ഇനി ശത്രുപാളയം വെന്തുരുകും; ഇന്ത്യയുടെ വജ്രായുധങ്ങൾക്ക് മൂർച്ചകൂട്ടാനായി സെബെക്സ് -2 എത്തുന്നു; ആണവായുധം കഴിഞ്ഞാൽ അടുത്ത മാരക പ്രഹരശേഷി

ട്രിനിട്രോടോലുയിൻ (ടി.എൻ.ടി) രാസസംയുക്തമാണ് പൊതുവെ യുദ്ധമുനകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഇതിന്റെ രണ്ടുമടങ്ങു ശേഷിയുള്ള, അതീവ പ്രഹരശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് ഇന്ത്യ. സെബെക്സ് -2. എന്നാണ് പേര്. ഇത് ഹൈ മെൽറ്റിംഗ് എക്സ്‌പ്ളോസീവ് (എച്ച്.എം.എസക്) വിഭാഗത്തിൽപ്പെട്ടത് എന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. ആർ.ടി.എക്സ് ഇതിലാണ് വരുന്നത്. (India has developed the world’s second most powerful explosive device)

ടി.എൻ.ടി 1.25 -1.30 അനുപാതമാണ് ലോകരാജ്യങ്ങൾ പോർമുനകളിൽ ഉപയോഗിക്കുന്നത്. സെബെക്സ് -2ന് ഇതിന്റെ ഇരട്ടിയിലേറെ ശേഷിയുണ്ട്. ഒക്ടോജൻ എന്നും അറിയപ്പെടുന്ന ഹൈ മെൽറ്റിംഗ് എക്സ്‌പ്ളോസീവുകളുടെ ചൂടും തീയും ശത്രുപാളയത്തെ ഒന്നാകെ ചുട്ടെരിക്കും.

പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയാകുന്നതോടെ ഉപയോഗത്തിലാവും. ഇതുൾപ്പെടെ മൂന്ന് പുതിയ സ്ഫോടക വസ്തുക്കൾ എക്സ്‌പ്ളോസീവ്സ് ലിമിറ്റഡ് വികസിപ്പിച്ചതായാണ് വിവരം. ബോംബ്,​ പീരങ്കി ഷെൽ,​ മിസൈൽ പോർമുനകൾ എന്നിവയുടെ പ്രഹരശേഷി ഇതുപയോഗിച്ച് പതിൻമടങ്ങ് വർദ്ധിപ്പിക്കാം. നാഗ്പൂരിലെ ഇക്കണോമിക് എക്സ്‌പ്ളോസീവ്സ് ലിമിറ്റഡാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വികസിപ്പിച്ചത്.

ടി.എൻ.ടി (മീഥൈൽ – ട്രിനിട്രോബെൻസീൻ) സംയുക്തമാണ് ഇന്ത്യ ബ്രഹ്‌മോസിലും അഗ്നിയിലും ഉപയോഗിക്കുന്നത്
സെബെക്സ് -2 ഉപയോഗിക്കുന്നതോടെ ഇന്ത്യയുടെ വജ്രായുധങ്ങൾ എത്ര കരുത്തനായ ശത്രുവിന്റെയും പേടിസ്വപ്നമാകും.
നാവികസേന സെബെക്സ് -2ന്റെ പ്രഹരശേഷി സർട്ടിഫൈ ചെയ്തു കഴിഞ്ഞു. ഇന്ത്യൻ സേനയ്ക്ക് വൻ കരുത്താകുന്നതിനൊപ്പം കയറ്റുമതിയുടെ വലിയൊരു ലോകവും സെബെക്സ്-2 തുറക്കുമെന്നാണ് പ്രതീക്ഷ.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Related Articles

Popular Categories

spot_imgspot_img