കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിഭീകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്; മൂന്ന് വർഷങ്ങൾക്കുള്ളിൽ ആര്‍ട്ടിക് സമുദ്രത്തില്‍ മഞ്ഞില്ലാത്ത ദിനങ്ങൾ വരും!

മൂന്ന് വർഷങ്ങൾക്കുള്ളിൽ ആര്‍ട്ടിക് സമുദ്രത്തില്‍ മഞ്ഞില്ലാത്ത ദിനങ്ങൾ വരുമെന്ന് റിപ്പോർട്ട്. കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിഭീകരമായ അവസ്ഥയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഈ മാസം പുറത്തിറങ്ങിയ നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് 2027-ല്‍ ആര്‍ട്ടിക് മഞ്ഞുപാളികളില്ലാതാകുമെന്നു മുന്നറിയിപ്പ് റിപ്പോർട്ട് ഉള്ളത്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവചനം. യു.എസിലെ കൊളറാഡോ ബൗള്‍ഡര്‍ യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ ഗോഥന്‍ബെര്‍ഗ് യൂണിവേഴ്സിറ്റിയിലെയും കാലാവസ്ഥാ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

ഇത് അത്ര ശുഭ സൂചനയല്ല എന്നാണ് ഗവേഷകർ പറയുന്നത്. മുൻപ് നടത്തിയ പഠനത്തിൽ 20 വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിക് പൂര്‍ണമായും മഞ്ഞുപാളികളില്ലാത്ത മേഖലയായി മാറുമെന്നാണ് റിപ്പോർട്ട് വന്നത്.

എന്നാല്‍ അടുത്ത മൂന്നോ ആറോ വർഷത്തിനുള്ളിൽ ഇത് സംഭവിക്കാനുള്ള സാദ്ധ്യതകൾ വർദ്ധിക്കുകയാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

ആർട്ടിക്കിലെ 10 ലക്ഷം ചതുരശ്ര കിലോമീറ്ററോ അതില്‍ താഴെയോ ഉള്ള ഹിമപ്രദേശങ്ങളിലാണ് ഇത് സംഭവിക്കുക. ആറു വർഷത്തിനുള്ളിൽ ഇത് സുനിശ്ചിതമാണ്.

കഴിഞ്ഞ ശൈത്യകാലത്തും വസന്തകാലത്തും ഇവിടെയുണ്ടായിരുന്ന താപ അന്തരീക്ഷത്തെ മുന്‍നിര്‍ത്തിയാണ് ഈ റിപ്പോർട്ടിലേക്ക് എത്തിയത്. നാസയുടെ കണക്കനുസരിച്ച് ഇപ്പോള്‍ ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്റെ അളവ് അഭൂതപൂര്‍വമായ തോതില്‍ ഉരുകിക്കൊണ്ടിരിക്കുകയാണ്.

മഞ്ഞുരുകുന്നതിന്റെ വേഗത 12 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ മഞ്ഞുപാളികളുടെ നഷ്ടത്തിന് കാരണമാകുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയ തോതിൽ തുടങ്ങി പിന്നീട് ആർട്ടിക്കിലെ കാലാവസ്ഥയെ പൂർണമായും തകർത്തുകളയുന്ന പ്രതിഭാസമാണ് നടക്കാൻ പോകുന്നതെന്ന് ഗവേഷകർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

കാലു കഴുകാൻ ഇറങ്ങുന്നതിനിടെ ദുരന്തം; കൊല്ലത്ത് എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

കൊല്ലത്ത് എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. ആയൂർ കുഴിയത്ത് ഇത്തിക്കരയാറ്റിൽ ആണ് സംഭവം....

നടി നിമിഷ സജയന്റെ പിതാവ് അന്തരിച്ചു

മുംബൈയിലെ താനെയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത് മുംബൈ: മലയാള നടി നിമിഷ സജയന്റെ പിതാവ്...

അമേരിക്കയിൽ വീണ്ടും കാട്ടുതീ; ഒഴിപ്പിച്ചത് ഒരു ലക്ഷത്തിലേറെ ആളുകളെ; കുടുങ്ങിക്കിടക്കുന്നവർ 19000ത്തിലേറെ

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും കാട്ടുതീ. ലോസ് ആഞ്ചൽസിൽ ഏഴിടത്തായാണ് കാട്ടുതീ പടരുന്നത്. വീണ്ടും...

അനിയത്തിയുടെ വിവാഹത്തിനായി യുകെയിലേക്ക് തിരിച്ചെത്തിയത് ദിവസങ്ങൾക്ക് മുമ്പ്; അരുൺ വിൻസെൻ്റിൻ്റെ മരണവാർത്ത വിശ്വസിക്കാനാവാതെ ലണ്ടൻ മലയാളികൾ

ലണ്ടൻ/തൃശൂർ∙ യുകെയിലെ സ്വിണ്ടനിൽ കുടുംബമായി താമസിച്ചിരുന്ന യുവാവ്അന്തരിച്ചു. തൃശൂർ ഇരിങ്ങാലക്കുട പൂമംഗലം...

അങ്ങിനെ അതിനും തീരുമാനമായി; 27 മുതൽ റേഷനും മുടങ്ങും…..

റേഷൻ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികൾ...

സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും

ഏഴ് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ്...
spot_img

Related Articles

Popular Categories

spot_imgspot_img