web analytics

ചേലക്കര ഉപതെരഞ്ഞെടുപ്പ്; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 1375 പേർ; ആ വോട്ടുകള്‍ വടക്കാഞ്ചേരി ട്രഷറിയില്‍ ഭദ്രം

വടക്കാഞ്ചേരി: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ 85 വയസ്സ് കഴിഞ്ഞ വയോജനങ്ങളും ഭിന്നശേഷിക്കാരും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി. ആകെ രേഖപ്പെടുത്തിയത് 1375 വോട്ടാണ്. ഈ വിഭാഗത്തിൽ മൊത്തം 1418 വോട്ടാണ് ഉണ്ടായിരുന്നത്.

85 കഴിഞ്ഞ 961 പേരില്‍ 925 പേര്‍ വോട്ടു രേഖപ്പെടുത്തി. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരില്‍ 450 പേരും വോട്ട് ചെയ്തു.

വോട്ട് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി. ശേഷിച്ച 43 പേര്‍ക്ക് ഇനി ബൂത്തില്‍ ചെന്നു വോട്ട് ചെയ്യാനാവില്ല. വടക്കാഞ്ചേരി ട്രഷറിയിലാണ് ഈ 1375 വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത്.

നാളെയാണ് ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കരയില്‍ യു ആര്‍ പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

രമ്യ ഹരിദാസ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ കെ ബാലകൃഷ്ണന്‍ ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി.

പാലക്കാടും നാളെയായിരുന്നു തിരഞ്ഞെടുപ്പ് നടക്കാനിരുന്നത്. എന്നാല്‍ കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ഈ മാസം 20നാണ് പാലക്കാട് വോട്ടെടുപ്പ് നടക്കുക.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ തൃശ്ശൂർ: ജിംനേഷ്യവും...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

തട്ടിപ്പ് കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

തട്ടിപ്പ് കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ കൊച്ചി: ജോലി വാഗ്ദാനം ചെയ്ത്...

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

Related Articles

Popular Categories

spot_imgspot_img