ഭാര്യയുടെ സംസ്കാര ദിവസം ഭർത്താവും മരിച്ചു

ഭാര്യയുടെ സംസ്കാര ദിവസം ഭർത്താവും മരിച്ചു

ഇടുക്കി: രാജകുമാരിയിൽ ഭാര്യയുടെ സംസ്കാര ദിവസം ഭർത്താവും മരണപ്പെട്ടു. രാജകുമാരി മുരിക്കുംതൊട്ടി മണിയാട്ട് വീട്ടിൽ ജോയി, ഭാര്യ എൽസി എന്നിവരാണ് മരണത്തിലും ഒരുമിച്ച് യാത്രയായത്.

വാർദ്ധക്യ സഹചമായി കിടപ്പിലായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസമാണ് എൽസി മരണപ്പെട്ടത്. വിദേശത്ത് ജോലി ചെയ്യുന്ന മകന് എത്തുന്നതിനാൽ ഇന്നാണ് സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ ഇന്ന് പുലർച്ചെ 4 മണിയോടെ ഭർത്താവ് ജോയിയും മരണപ്പെട്ടു. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് മുരിക്കുംതൊട്ടി സെന്റ്. മരിയഗൊരേത്തി പള്ളി സെമിത്തെരിയിൽ നടന്നു. പരേതനായ ഫാ.ജോസ് മണിയാട്ട്, ഷിബി, സനീഷ്, ജ്യോതിഷ് എന്നിവരാണ് മക്കൾ.

ബിന്ദുവിന്റെ അപ്രതീക്ഷിത മരണത്തിൽ പൊട്ടിക്കരഞ്ഞു ഭർത്താവ് വിശ്രുതനും മക്കളും

കോട്ടയം: ബിന്ദുവിന്റെ അപ്രതീക്ഷിത മരണത്തിൽ പൊട്ടിക്കരഞ്ഞു ഭർത്താവ് വിശ്രുതനും മക്കളും. മകൾ നവമിയുടെ ന്യൂറോസർജറിക്കു വേണ്ടിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിശ്രുതനും ബിന്ദുവും എത്തിയത്.

ചികിത്സ കഴിഞ്ഞു ഭേദമായ ശേഷം മകളുമായി മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചൊവാഴ്ചയാണു ഇവരെ ആശുപത്രിയിൽ അഡ്മിറ്റായത്.

‘‘ഞാൻ തകർന്നിരിക്കുകയാണ്. ഭാര്യ നഷ്ടപ്പെട്ടു നിൽക്കുമ്പോൾ എനിക്ക് ഒന്നും പറയാനാകുന്നില്ല. വെന്തുരുകുകയാണ് ഞാൻ’’ – വിശ്രുതൻ പറഞ്ഞു.

അമ്മ പോകല്ലേയെന്നു പ്രാർഥിച്ചതാണെന്നു വിശ്രുതന്റെ മകനും എൻജിനീയറുമായ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ‘‘
ഞാൻ ആരെയൊക്കെ വിളിച്ച് പ്രാർഥിച്ചു. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല.

ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താൽ മതിയായിരുന്നു’’ – പൊട്ടിക്കരഞ്ഞു കൊണ്ട് നവനീത് പറഞ്ഞു.

രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു പതിനാലാം വാർഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു പുറത്തു വരുന്ന വിവരം. ഈ സമയത്താണു കെട്ടിടം തകർന്നുവീണത്.

വിശ്രുതൻ നിർമാണ തൊഴിലാളിയാണ്. മകൾ നവമി ആന്ധ്രയിൽ‌ നഴ്സിങ് വിദ്യാർ‌ഥിനിയാണ്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽപ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്.

അമ്മയെ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി അറിയിച്ചതോടെയാണു ബിന്ദുവിനായി തിരച്ചിൽ ആരംഭിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു.

പിന്നാലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്ന് രണ്ട് മന്ത്രിമാർ അതിവേഗത്തിൽ ഇവിടേക്ക് പാഞ്ഞെത്തിയെങ്കിലും രക്ഷാപ്രവർത്തനം വൈകുകയായിരുന്നു.

മന്ത്രിമാർ പറഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമാണ് എന്നായിരുന്നു. സർക്കാരിനും തങ്ങൾക്കും പരിക്കേൽക്കാതിരിക്കാനുള്ള മാർഗ്ഗമാണ് മന്ത്രി വീണയും വാസവനും നടത്തിയത്.

എന്നാൽ മന്ത്രിമാർ സ്ഥലത്തെത്തിയിട്ടും രണ്ടര മണിക്കൂറിന് ശേഷമാണ് തകർന്ന കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിയോ എന്ന് തിരച്ചിൽ നടത്തിയതും.

ഇത് അധികാരികളുടെ വലിയ വീഴ്ച്ചയാണ്. ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന വിമർശനമാണ് ഉയരുന്നത്.

പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോൺവിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകൾ പറഞ്ഞിരുന്നു.

ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വിശദമായ തിരച്ചിൽ തുടങ്ങിയത്.

തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡ് കെട്ടിടം ഇടിഞ്ഞുവീണത്.

പൊളിഞ്ഞുവീണത് കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗം

കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ ഒരുകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം.

എന്നാൽ, അമ്മയെ കാണാനില്ലെന്ന് ഒരു കുട്ടി പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.

മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ട‌ങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

അപ്പോഴേക്കും മരിച്ചിരുന്നു. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്.

അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന.

English Summary:

In a poignant incident at Rajakumari, a husband passed away on the same day as his wife‘s funeral. The deceased, Maniyattu Joy and his wife Elsy, both residents of Murikkumthotti in Rajakumari, died within a short span of each other. Both had been bedridden due to old age. Elsy passed away the previous day, and her funeral was scheduled for today to allow their son, who works abroad, to attend.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

ബാബ രാംദേവിന് തിരിച്ചടി

ബാബ രാംദേവിന് തിരിച്ചടി ന്യൂഡൽഹി: മറ്റ് ബ്രാൻഡുകൾ വിൽക്കുന്ന ച്യവനപ്രാശിൽ മെർക്കുറിയുടെ അംശം...

ആലപ്പുഴയിൽ പേവിഷബാധയേറ്റ വയോധികൻ മരിച്ചു

ആലപ്പുഴയിൽ പേവിഷബാധയേറ്റ വയോധികൻ മരിച്ചു ആലപ്പുഴ: സംസ്ഥാനത്ത് പേവിഷബാധയേറ്റ് വീണ്ടും മരണം. ആലപ്പുഴ...

അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂൺ; ഇക്കഴിഞ്ഞ ജൂൺ മാസത്തിന് ചില പ്രത്യേകതകൾ ഉണ്ട്..!

അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂണായിരുന്നു ഈ കഴിഞ്ഞ മാസം...

കൂട്ടുകാരിയെ വിവാഹം ചെയ്ത് നടി പ്രാർത്ഥന

കൂട്ടുകാരിയെ വിവാഹം ചെയ്ത് നടി പ്രാർത്ഥന 'കൂടെവിടെ' എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ്...

ഇടുക്കിയിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ഇടുക്കിയിൽ മലയോര ഹൈവേയിൽ കാഞ്ചിയാർ പള്ളിക്കവലക്കും പാലാക്കടക്കും ഇടയിൽ വ്യാഴാഴ്ച വൈകിട്ട്...

മാർക്ക് സക്കർബെർഗിനെ ഇറക്കിവിട്ട് ട്രംപ്

മാർക്ക് സക്കർബെർഗിനെ ഇറക്കിവിട്ട് ട്രംപ് ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപ് ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ്ഹൗസിലെ...

Related Articles

Popular Categories

spot_imgspot_img