web analytics

ഇടുക്കിയിൽ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി; അനാഥരായത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ

കട്ടപ്പന: ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കിയതോടെ അനാഥരായത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ.

ഊന്നുകൽ നമ്പൂരി കുപ്പിൽ അജിത്(32) ഭാര്യ ശ്രീക്കുട്ടി(26) എന്നിവരാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി ജീവനൊടുക്കിയത്.

അതിന് പിന്നാലെയാണ് അജിത്തും ആത്മഹത്യചെയ്തത്.

തലക്കോട് പുത്തൻകുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇരുവർക്കും ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്.

മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞു; കാണാതായ രണ്ടാമൻ്റെ മൃതദേഹം കടപ്പുറത്തടിഞ്ഞു

തൃശൂര്‍: കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കടപ്പുറത്തടിഞ്ഞു.

എറിയാട് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപി (53)ന്‍റെ മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂർ കടപ്പുറത്തടിഞ്ഞത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടത്തിൽ കാണാതായിരുന്ന പടന്ന പാലക്കപ്പറമ്പിൽ സന്തോഷിന്‍റെ (38) മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലായിരുന്നു വഞ്ചി മറിഞ്ഞ് അപകടമുണ്ടായത്.ശക്തമായ കാറ്റും മഴയും ആണ് വഞ്ചി മറിയാൻ കാരണം.

കൊടുങ്ങല്ലൂർ പൊലീസും അഴീക്കോട് തീരദേശ പൊലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയെങ്കിലും പ്രദീപിന്‍റെ മൃതേഹം കണ്ടെത്താനായിരുന്നില്ല.

സ്‌കൂബ ടീമും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു. വഞ്ചിയിലുണ്ടായിരുന്ന അജേഷ്, ബൈജു എന്നിവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img