web analytics

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ 134 ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് – IMD) മിഷൻ പദ്ധതി പ്രകാരം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 22 തസ്തികകളിലേക്കുള്ള 134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് സയന്റിസ്റ്റ് തസ്തികകളിലെ വിവിധ ഗ്രേഡുകൾ, സയന്റിഫിക് അസിസ്റ്റന്റ്, അഡ്മിൻ അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

നിയമനം ഡൽഹി, പൂന, ഉൾപ്പെടെ ഇന്ത്യയിലെ ഏതെങ്കിലും IMD കേന്ദ്രങ്ങളിലേക്കായിരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 14, 2025.

ഏറ്റവും ഉയർന്ന ഗ്രേഡായ പ്രോജക്റ്റ് സയന്റിസ്റ്റ് E തസ്തികയിൽ ഒരു ഒഴിവാണ്.

പ്രതിമാസ ശമ്പളം 1,23,100 രൂപയും വീട്ടുവാടക അലവൻസ് (HRA)ഉം ലഭിക്കും. 14-12-2025 ന് പ്രായപരിധി 50 വയസ്. എംഎസ്‌സി/ബി.ടെക് യോഗ്യത നിർബന്ധം. എംടെക്, പിഎച്ച്ഡി യോഗ്യതകൾ അഭികാമ്യം. 11 വർഷത്തെ അനുഭവം വേണം.

പ്രോജക്റ്റ് സയന്റിസ്റ്റ് III തസ്തികയിൽ 13 ഒഴിവുകളുണ്ട്.

ശമ്പളം 78,000 രൂപയും HRAയും. 45 വയസ്സ് പ്രായപരിധി. എംഎസ്‌സി/ബി.ടെക് യോഗ്യത നിർബന്ധം; എംടെക്/പിഎച്ച്ഡി ആനുകൂല്യം. 7 വർഷത്തെ അനുഭവം ആവശ്യമാണ്.

പ്രോജക്റ്റ് സയന്റിസ്റ്റ് II തസ്തികയിൽ 29 ഒഴിവുകളുണ്ട്.

ശമ്പളം 67,000 രൂപയും HRAയും. പ്രായപരിധി 40 വർഷം. അനുഭവം കുറഞ്ഞത് 3 വർഷം.

ഏറ്റവും കൂടുതൽ ഒഴിവുള്ള പ്രോജക്റ്റ് സയന്റിസ്റ്റ് I തസ്തികയിൽ 64 ഒഴിവുകളാണ്. ശമ്പളം 56,000 രൂപയും HRAയും. 35 വയസ്സാണ് പരമാവധി പ്രായപരിധി.

ഈ നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക. പ്രാരംഭ നിയമനം ഒരു വർഷത്തേക്ക് ആയിരിക്കും, പ്രകടനത്തെ അടിസ്ഥാനമാക്കി

കുട്ടിക്കാനം മരിയൻ കോളേജിൽ ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു

2026 മാർച്ച് 31 വരെയോ അല്ലെങ്കിൽ പ്രോജക്ട് അവസാനിപ്പിക്കുന്നതുവരെയോ ആയിരിക്കും. കരാർ. വർഷം തോറും നീട്ടാവുന്നതായിരിക്കും കരാർ.

കാലാവസ്ഥാ ശാസ്ത്രത്തിലും അനുബന്ധ മേഖലകളിലുമുള്ള ഗവേഷണം, വികസനം, നവീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ നിയമനങ്ങൾ.

മിഷൻ മൗസം പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണവും പ്രവചന ശേഷിയും ഉയർത്തുന്നതിനാണ് വിദഗ്ധരെ ഉൾപ്പെടുത്തുന്നത്.

IMDയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ളവർക്ക് ദേശീയതലത്തിൽ കരിയർ വളർച്ചയ്ക്കായുള്ള മികച്ച അവസരമാണ് ഈ നിയമനങ്ങൾ.

English Summary

The India Meteorological Department (IMD) has announced 134 vacancies across 22 posts under the Mission Mausam scheme. Positions include Project Scientist Grades E, III, II, and I, with salaries ranging from ₹56,000 to ₹1,23,100 plus HRA. The recruitment is on a contract basis, initially for one year, extendable until March 31, 2026. Eligible candidates can apply online until December 14, 2025.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Related Articles

Popular Categories

spot_imgspot_img