web analytics

ഇടുക്കിയിൽ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് അനധികൃത പാറ ഖനനം; ദിവസേന കടത്തുന്നത് നൂറുകണക്കിന് ലോഡ്

ഇടുക്കി കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് ജിയോളജി ആൻഡ് മൈനിങ്ങ് വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അനധികൃത പാറ ഖനനം. ദിവസേന നൂറ് ലോഡിലധികം പാറയാണ് ഇവിടെ നിന്നും പൊട്ടിച്ചു കടത്തുന്നത്. Ignoring stop memo, illegal rock mining in Idukki.


കട്ടപ്പന- വണ്ടൻമേട് വില്ലേജിലുകളുടെ അതിർത്തിയിലുള്ള കുത്തകപ്പാട്ട സ്ഥലത്താണ് അനധികൃത പാറമട പ്രവർത്തിക്കുന്നത്. മുൻപ് പ്രദേശവാസികൾ പാറമടയുടെ പ്രവർത്തനം സംബന്ധിച്ച് ജില്ല കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മൈനിങ്ങ് ആൻറ് ജിയോളി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പാറമട അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകി.

ഇതവഗണിച്ച് പ്രവർത്തനം തുടർന്നതോടെ വീണ്ടും നിരോധന ഉത്തരവ് നൽകി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നൽകി. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി ഇപ്പോഴും പ്രവർത്തനം തുടരുകയാണ്. സംഭവം വിവാദമായതോടെ വിവിധ വകുപ്പുകൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img