web analytics

കൂട്ടത്തിൽ കാണാൻ കൊള്ളാവുന്ന പെൺ ചിലന്തികളെ വളയ്ക്കാൻ മയിൽ തോൽക്കുന്ന നൃത്തം; നാം ഇതു വരെ കണ്ടിട്ടുളളള നർത്തകരെ വെല്ലുന്ന ഒരാളുണ്ട് ഷഡ്പദലോകത്ത്, ‘മയിൽ ചിലന്തികൾ’

നാം കണ്ട നർത്തകരെ വെല്ലുന്ന ഒരാളുണ്ട് ഷഡ്പദലോകത്ത്, ‘മയിൽ ചിലന്തി’. ഓസ്ട്രേലിയയിൽ കാണുന്ന ഈ കുഞ്ഞു ചിലന്തിയുടെ ഡാൻസ് ചടുലവും അതീവ ഹൃദ്യവുമാണ്.

ആക്രമണോത്സുകരായ പെൺചിലന്തികളെ ആകർഷിക്കാൻ അവ കൈകാലുകൾ താളത്തിൽ ചലിപ്പിച്ചും ശരീരത്തിന്റെ പിൻഭാഗത്തുള്ള വർണാഭമായ ഭാഗം വിടർത്തി ആടിയും മുക്കാൽ മണിക്കൂറോളം പാടുപെടുന്നു. ആകർഷിക്കപ്പെട്ടാൽ പെൺ ചിലന്തി പ്രജനത്തിനു തയ്യാറാവും.

അല്ലെങ്കിൽ ആകർഷിക്കാൻ വന്നവനെ അവൾ ജൂസാക്കി അകത്താക്കും. പെൺ ചിലന്തി സന്താനോത്പാദനത്തിനുള്ള പോഷകങ്ങൾ പുരുഷനിൽനിന്ന് ഊറ്റിയെടുക്കും. ‘അരിസോണ ബാർക്ക് സ്കോർപിയോൺ’ പോലുള്ള ചിലയിനം തേളുകളിലാകട്ടെ ഇണകൾ ദംശിനികൾ അന്യോന്യം മുറുകെപിടിച്ച് ബാലെപോലെ നൃത്തമാടിയ ശേഷമാണ് പ്രജനനത്തിൽ ഏർപ്പെടുന്നത്

ഇവ കൂടുതലും കാണപ്പെടുന്നത് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലാണ്. കംഗാരുക്കൾ ഉൾപ്പെടെ വിവിധതരം സഞ്ചിമൃഗങ്ങളും പ്ലാറ്റിപ്പസ് തുടങ്ങിയ മറ്റെങ്ങും കാണാത്ത അനേകം ജീവിവർഗങ്ങളും ഉരഗങ്ങളും പ്രാണികളുമൊക്കെ ഇവിടെ കാണാൻ സാധിക്കും. അത്തരത്തിൽ അതിശയിപ്പിക്കുനന് മറ്റൊന്നാണ് മയിൽച്ചിലന്തി അഥവാ പീകോക്ക് സ്പൈഡർ.

പീക്കോക്ക് സ്പൈഡർ വിഭാഗം വിപുലമായ ഒരു വർഗമാണ്. 113 സ്പീഷിസുകളിലുള്ള ചിലന്തികൾ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ ചിലന്തിയിനമായ മാരാറ്റസ് യാൻഷെപ്പിനെ പെർത്ത് നഗരത്തിനു വടക്കായി 2 വർഷം മുൻപ് കണ്ടെത്തിയിരുന്നു. എന്നാൽ ഈ ചിലന്തികൾ ഗുരുതരമായ വംശനാശഭീഷണിയാണ് ഇപ്പോൾ നേരിടുന്നത്. ഓസ്ട്രേലിയയിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ബുഷ്ഫയർ കാട്ടുതീയും നഗരവികസനത്തിനായുള്ള സ്ഥലമേറ്റെടുക്കലുമെല്ലാം പീകോക്ക് സ്പൈഡറുകളുടെ നില പരുങ്ങലിലാക്കുന്നു.

ചെറിയ ചിലന്തികളാണ് മയിൽച്ചിലന്തികൾ. 4 മുതൽ 5 വരെ മില്ലിമീറ്ററാണ് ഇവയുടെ വലുപ്പം. ചെറിയ വലുപ്പവും പ്രത്യേക ശീലങ്ങളും ഇവയെപ്പറ്റിയുള്ള പഠനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. 113 സ്പീഷീസുകളിൽ ഓരോന്നിനും വ്യത്യസ്തമായ ശരീരകലകളും ഘടനകളുമുണ്ട്. എന്നാൽ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയ ഇവയെ ഉൾപ്പെടുത്താത്തതിനാൽ പ്രത്യേക സംരക്ഷണമൊന്നും ഇവയ്ക്കു ലഭിക്കുന്നില്ല. ഇവയെ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

If you notice a tiny, strikingly coloured spider performing an elaborate courtship dance, you may have seen your first peacock spider.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

മരിച്ച ശേഷവും മര്‍ദനം: ഇത്ര ഭീകരത കണ്ടിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്;നടുക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്റെ...

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ ദുബായ്: പ്രവാസലോകത്ത്...

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു: എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: നര്‍മത്തിലൂടെ ജീവിതത്തിന്റെ കയ്പും മധുരവും വെള്ളിത്തിരയില്‍ പകര്‍ത്തിയ മലയാള സിനിമയുടെ...

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ;...

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; 7 പേർ അറസ്റ്റിൽ‌

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി ധാക്ക ∙...

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക്...

Related Articles

Popular Categories

spot_imgspot_img