web analytics

സുരേഷ് ഗോപി ജയിച്ചാൽ ബൈജുവിന്റെ വാഗ്‌നർ കാർ ചില്ലി സുനിക്കും മുരളീധരൻ ജയിച്ചാൽ ചില്ലി സുനിയുടെ സ്വിഫ്റ്റ് ഡിസയർ കാർ ബൈജുവിനും; ചാപ്പറമ്പിലെ ചായക്കടയിലെ പന്തയം ഇങ്ങനെ

ചാവക്കാട്∙ സുരേഷ് ഗോപി ജയിച്ചാൽ ബൈജുവിന്റെ വാഗ്‌നർ കാർ ചില്ലി സുനിക്കും മുരളീധരൻ ജയിച്ചാൽ ചില്ലി സുനിയുടെ സ്വിഫ്റ്റ് ഡിസയർ കാർ ബൈജുവിനും നൽകും. മണത്തല ചാപ്പറമ്പിൽ ചായക്കടയിൽ രാഷ്ട്രീയം സംസാരിച്ചുകൊണ്ടിരിക്കെയാണു നാട്ടുകാരായ ഇരുവരും പന്തയത്തിലെത്തിയത്. മണത്തല നാഗയക്ഷി ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കു മുന്നിൽനിന്നു ഇരുവരും പന്തയം ഉറപ്പിച്ചു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ ആരു ജയിക്കുമെന്ന ആകാംഷ നിലനിൽക്കേ കാറുകൊണ്ടൊരു പന്തയം വച്ചിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകൻ ബൈജു തെക്കനും ബിജെപി പ്രവർത്തകൻ ചില്ലി സുനിയും.

സാക്ഷികളായി സുഹൃത്തുക്കളും ഉണ്ടായിരുന്നു. വിഡിയോ ‌സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. 25,000 വോട്ടിനു മുകളിൽ മുരളീധരന് ഭൂരിപക്ഷം ഉണ്ടാകുമെന്ന് ബൈജു ഉറപ്പിക്കുമ്പോൾ സുരേഷ് ഗോപിയുടെ ജയം സുനിശ്ചിതമാണെന്ന് ചില്ലി സുനിയും പറഞ്ഞു.

 

Read Also:താജ് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img