web analytics

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ആദ്യ നാലുമണിക്കൂറിൽ ദർശനം നടത്തിയത് കാൽ ലക്ഷം പേർ; തീർത്ഥാടകർ സമയം പാലിക്കണമെന്ന് നിർദേശം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചു വരുന്നു. ഇന്ന് രാവിലെ നട തുറന്ന് ആദ്യ നാലുമണിക്കൂറിൽ 24592 പേരാണ് ദർശനം നടത്തിയത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ വെർച്ചൽ ക്യു വഴി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീർത്ഥാടകർ എത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.(Huge rush of devotees at Sabarimala)

80984 തീർത്ഥാടകരാണ് ഇന്നലെ ദ‍ർശനം നടത്തിയത്. നിലവിൽ ഭൂരിഭാഗം തീർത്ഥാടകരും സമയം പാലിക്കാതെയാണ് ദർശനത്തിന് എത്തുന്നത്. ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് പറഞ്ഞു.

ശനിയാഴ്ച ദിവസമായതിനാൽ തന്നെ ദർശനത്തിനു തിരക്ക് വർധിക്കുകയാണ്. നാളെയും തിരക്കു വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. പമ്പയിൽ നിന്നു ഒരു മണിക്കൂറിൽ 4250 പേരിൽ കുറയാതെ ഭക്തർ മല കയറുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img