web analytics

ഡൽഹിയിൽ വൻ തീപിടിത്തം; രണ്ടു കുട്ടികൾ വെന്തുമരിച്ചു, 1000 കുടിലുകള്‍ കത്തി നശിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചു. ഡൽഹിയിലെ രോഹിണി സെക്ടർ 17ലെ ശ്രീ നികേതൻ അപ്പാർട്ടുമെന്റിന് സമീപമായിരുന്നു അപകടമുണ്ടായത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. തീപിടുത്തത്തിൽ 800 മുതൽ 1000 കുടിലുകള്‍ കത്തി നശിച്ചതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ ‌അറിയിച്ചു.

അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായുള്ള മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

തീ അതിവവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീ പടര്‍ന്നതോടെ വീടുകളിലെ സിലിണ്ടര്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് കുടുതല്‍ അപകടത്തിന് കാരണമായതായാണ് നിഗമനം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img