ഇടുക്കി നെടുങ്കണ്ടത്ത് വീട്ടമ്മ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍
ഇടുക്കി നെടുങ്കണ്ടത്ത് വീട്ടമ്മയെ പടുതാക്കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
കമ്പംമെട്ട് പടലിങ്കല്‍ തങ്കമ്മ (52) യെ ആണ് ചേമ്പളം ഇല്ലിപ്പാലത്തെ കൃഷിയിടത്തിലെ പടുതാക്കുളത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തങ്കമ്മയും മകളും മരുമകനും ചേര്‍ന്ന് ഇല്ലിപ്പാലത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത് വരികയായിരുന്നു. സംഭവം സമയത്ത് മരുമകന്‍ ജോലിക്കും മകള്‍ ആശുപത്രിയിലും പോയിരുന്നു.
മൂന്നോടെ തിരിച്ചെത്തിയ മകള്‍ അമ്മയെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തങ്കമ്മയെ വീടിന് സമീപത്തെ പടുതാക്കുളത്തില്‍ വീണനിലയില്‍ കണ്ടത്.
നെടുങ്കണ്ടത്തുനിന്നും പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പടുതാക്കുളത്തില്‍ നിന്നും തങ്കമ്മയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തങ്കമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭര്‍ത്താവ്: പരേതനായ ഷാജി. മക്കള്‍: ജിഷ, ജിബിന, ജിനു. മരുമക്കള്‍: ഷിജു,അച്ചു, ജോബിറ്റ്.









