തൊടുപുഴ: തൊടുപുഴയെ ആവേശത്തിന്റെ മുള്‍മുനയിലാക്കാന്‍ ഹൊറൈസൺ മോട്ടോഴ്സും കേരള വടംവലി അസോസിയേഷനും സംയുക്തമായി നടത്തുന്ന അഖില കേരള വടംവലി മത്സരം ഇന്ന്. വെങ്ങല്ലൂരിനടുത്തുള്ള സോക്കര്‍ സ്‌കൂള്‍ മൈതാനത്ത് ഇന്ന് വൈകിട്ട് 6 നാണ് മത്സരം.
കാണികള്‍ക്കായി ഗ്യാലറി ഒരുക്കുന്ന ഇടുക്കിയിലെ ഏക വടംവലി മത്സരം ആണ് ഇത്. സോക്കര്‍ സ്‌കൂള്‍ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് മത്സരം.
പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാകും. 455 കിലോ കാറ്റഗറിയില്‍ നടക്കുന്ന മത്സരത്തില്‍ ആകെ 2 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്.
മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസണ്‍ മോട്ടോഴ്‌സ് സംഘാടകരാകുന്ന മല്‍സരത്തില്‍ ഇക്കുറി മല്ലന്‍മാര്‍ മാത്രമല്ല വനിതകളും കളത്തിലിറങ്ങും. ‘സുരക്ഷിതമായി വാഹനമോടിക്കൂ ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നതെന്ന് ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട് പറഞ്ഞു.
സുരക്ഷിതമായി വാഹനമോടിക്കൂ ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ഹൊറൈസണ്‍ മോട്ടോഴ്‌സും സി.എം.എസ്. കോളജും ചേര്‍ന്ന് മിനി മാരത്തണ്‍ സംഘടിപ്പിച്ചിരുന്നു.
കോട്ടയത്ത് സംഘടിപ്പിച്ച മിനി മാരത്തണിൽ അഞ്ഞൂറിലേറെ കായിക താരങ്ങള്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള വടംവലി അസോസിയേഷന്റെ സഹകരണത്തോടെ തൊടുപുഴയില്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.ഐ. കുരിയാക്കോസ് ഐപിഎസ്, തൊടുപുഴ എൻഫോഴ്സ്മെന്റ് ആർടിഒ രാജീവ് കെ കെ, തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ കെ വി സുനിൽ, ഇടുക്കി ജില്ല പ്രസ്ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി സി രാജു, ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്,മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ഹൊറൈസൺ മോട്ടോഴ്സ് ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ എന്നിവർ വടംവലി മത്സരത്തിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.