ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് അറസ്റ്റിൽ. മൊറാദാബാദിലെ ബുദ്ധി വിഹാർ കോളനിയിലാണ് സംഭവം. മൊറാദാബാദിൽ അധ്യാപികയായിരുന്ന റൂബി (35) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രോഹിത് കുമാർ റൂബിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു.
രോഹിത് കുമാർ റൂബിയെ കെട്ടിത്തുക്കിയത് കണ്ട ഇവരുടെ നാല് വയസ്സുള്ള മകൾ വീഡിയോ കോൾ വഴി അമ്മൂമ്മയെ വിവരം അറിയിക്കുകയായിരുന്നു. അമ്മയെ അഛൻ കെട്ടിതൂക്കിയെന്നും, ഇപ്പോൾ മിണ്ടുന്നില്ലെന്നും പറഞ്ഞു കുട്ടി പറഞ്ഞു. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ റൂബിയുടെ ശരീരം വിഡിയോ കോളിലൂടെ അവരുടെ അമ്മ കാണുകയും തുടർന്ന് അടുത്ത ബന്ധുക്കളെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ തുടരന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് സുപ്രണ്ട് റൺവിജയ് സിങ് പറഞ്ഞു.