web analytics

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് സംഭവം, ഇവിടേയ്ക്ക് നടവഴിയില്ല, ഒരുവശം കെട്ടിടവും മറ്റ് മൂന്നുവശം ബൊഗെയ്ന്‍ വില്ല ചെടികൊണ്ടുള്ള വേലിയുമാണ്…നെടുമ്പാശേരിയിൽ മൂന്നു വയസുകാരി കാനയിൽ വീണ് മരിച്ച സംഭവത്തിൽ സിയാൽ പറയുന്നത്

വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുള്ള കഫറ്റേരിയ്ക്ക് സമീപം കാനയുടെ ഭാഗമായ കളക്ഷന്‍ പിറ്റില്‍ രാജസ്ഥാന്‍ സ്വദേശികളുടെ കുഞ്ഞ് റിദ്ദന്‍ ജാജു (3) വീഴുകയും പിന്നീട് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ചെയ്ത സംഭവം അതീവ ദു:ഖകരവും ഖേദകരവുമാണെന്ന് സിയാൽ.

ആഭ്യന്തര ടെര്‍മിനലിന് പുറത്തുള്ള ‘ അന്നാ സാറ ‘ കഫേയുടെ പിന്‍ഭാഗത്ത്, പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് സംഭവം നടന്നത്. ഇവിടേയ്ക്ക് നടവഴിയില്ല. ഒരുവശം കെട്ടിടവും മറ്റ് മൂന്നുവശം ബൊഗെയ്ന്‍ വില്ല ചെടികൊണ്ടുള്ള വേലിയുമാണ്.

ഒരു സംഘത്തിന്റെ ഭാഗമായാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഈ പരിസരത്തെത്തിയത്. അല്‍പ്പനേരം കഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് സിയാല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ സി.സി.ടി.വി പരിശോധിക്കുകയും കുട്ടി, ചെടിവേലി കടന്ന് കുഴിയില്‍ വീണതായി തിരിച്ചറിയുകയും ചെയ്തു.

ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സിയാല്‍ വാഹനത്തില്‍ പോലീസ് സാന്നിധ്യത്തില്‍ കുട്ടിയെ, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42 ഓടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍നടപടികള്‍ക്കായി സിയാല്‍ അധികൃതര്‍, കുടുംബത്തോടൊപ്പം തന്നെയുണ്ട്. അവര്‍ക്കായി എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. അവരുടെ ദു:ഖത്തില്‍ ഒരിക്കല്‍ കൂടി അനുശോചനം രേഖപ്പെടുത്തുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img