ഇലോണ്‍ മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എ.ഐയിൽ എഐ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. സാങ്കേതിക മികവോടെ എക്‌സ് എ.ഐയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ട്യൂട്ടർമാർ ചെയ്യേണ്ടത്. ലിങ്ക്ഡ് ഇൻ വഴിയാണ് നിയമനം.ശമ്പളം മണിക്കൂറിന് 5,000 രൂപ വരെയാണ്.
സാങ്കേതിക വിദഗ്ധൻ ആകണമെന്ന് നിർബന്ധമില്ല.എന്നാൽ ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാവുന്നവരാകണം .അടിസ്ഥാനപരമായി, ശരിയായ വിവരങ്ങൾ ശരിയായ രീതിയിൽ നൽകിക്കൊണ്ട് AI-യെ മികച്ചതാക്കാൻ സഹായിക്കുക എന്നതാണ് പ്രധാന ജോലി.കൂടാതെ AI-ന് പഠിക്കാൻ കഴിയുന്ന വ്യക്തവും ലേബൽ ചെയ്തതുമായ ഡാറ്റ നൽകുക എന്നതാണ് ട്യൂട്ടറുടെ ജോലി.
AI-യ്‌ക്ക് ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതിനും ഓർഗനൈസുചെയ്യുന്നതിനും AI ട്യൂട്ടർ സാങ്കേതിക ടീമുമായി ചേർന്ന് പ്രവർത്തിക്കണം . കൂടാതെ അത് ഉയർന്ന നിലവാരമുള്ളതാണെന്ന് ഉറപ്പാക്കുകയും വേണം.
Hiring AI Tutors at X AI.