web analytics

മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പാലാ എംഎൽഎ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.വി.ജോണിന്റെ ഹർജിയാണ് തള്ളിയത്. 2021നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.(High Court rejected the petition seeking annulment of the election victory of mani c kappan)

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുവദനീയമായതിൽ കൂടുതൽ പണം മാണി.സി.കാപ്പൻ ചെലവാക്കി, ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി.ജയചന്ദ്രൻ ഹർജി തള്ളുകയായിരുന്നു.

പാലായിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി 15,378 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മാണി സി.കാപ്പന്റെ വിജയം. ഹര്‍ജിക്കാരനായ സി.വി.ജോണിന് 249 വോട്ടുകളാണ് ലഭിച്ചിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img