web analytics

ഗുരുവായൂർ ദേവസ്വത്തിന് ഈ വരുമാനം കിട്ടിയിട്ട് വേണോ?; ആനയിടഞ്ഞ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതി. ആനകള്‍ക്ക് പരിക്ക് പറ്റിയതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജനും, ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതില്‍ ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് നിർദേശം.

ആനകളുടെ ബുക്കിങ് എങ്ങനെയാണ് എന്നതിലും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ആനകളെ വിവിധ ജില്ലകളിലായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ആന ജനുവരി 2 മുതല്‍ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് വരുമാനത്തിനു വേണ്ടിയാണോ? ദേവസ്വത്തിന് ഈ വരുമാനം കിട്ടിയിട്ടു വേണോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കൂടാതെ ആനകളുടെ ഭക്ഷണക്രമം രജിസ്റ്ററില്‍ രേഖപ്പെടുത്താതെ ഇരുന്നതിനും കോടതി ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചു. ആനകളെ പുറത്തേക്ക് കൊണ്ടു പോകുമ്പോഴും ഭക്ഷണ രജിസ്റ്റര്‍ കൃത്യമായി പാലിച്ചിരിക്കണമെന്ന് കോടതി നിർദേശം നൽകി.

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

​’വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റി’ വിവരങ്ങൾ കോടതിയിൽ ചെലവാകില്ല; ശബരമല കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

​'വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റി' വിവരങ്ങൾ കോടതിയിൽ ചെലവാകില്ല; ശബരമല കേസിൽ സുപ്രീം കോടതിയുടെ...

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണം; യോഗ്യത, ഫീസ്, തീയതികൾ അറിയാം

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണം; യോഗ്യത, ഫീസ്, തീയതികൾ അറിയാം തിരുവനന്തപുരം: ഹയർ...

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു Kannur: കനത്ത ചൂടിൽ...

ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽ തെറിച്ചുവീണു; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽ തെറിച്ചുവീണു; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം Kasaragod: ട്രെയിൻ കടന്നുപോകുന്നതിനിടെ ഉണ്ടായ...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

Related Articles

Popular Categories

spot_imgspot_img