web analytics

മലയാളികളുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ നാളെ മൂവാറ്റുപുഴയിൽ; എത്തുന്നത് ഹെറിറ്റേജ് ലൂംസിൻ്റ ഷോറും ഉദ്ഘാടനത്തിന്

കൊച്ചി: മലയാളികളുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ നാളെ മൂവാറ്റുപുഴയിൽ. ഓൺലൈൻ വസ്ത്ര വിപണിയിലെ പ്രമുഖരായ ഹെറിറ്റേജ് ലൂംസിൻ്റ മൂവാറ്റുപുഴ ഷോറും ഉദ്ഘാടനത്തിനാണ് താരം എത്തുന്നത്.Heritage Looms Muvatupuzha Shore will also be inaugurated by Prayaga Martin

മൂവാറ്റുപുഴ നിർമല കോളജിന് സമീപത്താണ് ഹെറിറ്റേജ് ലൂംസ് പ്രവർത്തനം തുടങ്ങുന്നത്. രാവിലെ 11.30നാണ് ഉദ്ഘാടനം. പ്രീമിയം വസ്ത്രങ്ങളുടെ അമൂല്യശേഖരമാണ് ഹെറിറ്റേജ് ലൂംസ് ഒരുക്കിയിരിക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഷോറൂമാണ് ഹെറിറ്റേജ് ലൂംസ് മൂവാറ്റുപുഴയിൽ തുടങ്ങുന്നത്. ലോകോത്തര നിലവാരമുള്ള വസ്ത്രങ്ങളുടെ വിപുലമായ കളക്ഷനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പ്രീമിയം വസ്ത്രങ്ങളുടെ ഓൺലൈൻ വിപണിയിലും മേളകളിലും ഇതിനകം തന്നെ സജീവ സാന്നിധ്യമായി മാറിയ ബ്രാൻഡ് ആണ് ഹെറിറ്റേജ് ലൂംസ്. മൾട്ടി ബ്രാൻഡഡ് പ്രീമിയം വസ്ത്രങ്ങളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി മൂവാറ്റുപുഴ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന് വന്ന നടിയാണ് ഉദ്ഘാടനത്തിനെത്തുന്ന പ്രയാഗ മാര്‍ട്ടിന്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്നും ചെറിയ ചില ഇടവേളകളും നടി എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും അഭിനയവുമായി സജീവമായി കൊണ്ടിരിക്കുകയാണ് പ്രയാഗ.

ഇടവേളയ്ക്ക് ശേഷമുള്ള പ്രയാഗയുടെ തിരിച്ചുവരവ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു. ആദ്യം തലമുടിയിലൊരു മാറ്റമാണ് നടി കൊണ്ട് വന്നത്.

ഹെയര്‍ കളര്‍ ചെയ്ത് ഞെട്ടിക്കുന്നൊരു ലുക്കിലേക്ക് നടി മാറി. ശരിക്കും ഇത് പ്രയാഗ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലേക്കും നടി എത്തിയിരുന്നു.

എന്നാല്‍ പിന്നീടും വേറിട്ട ലുക്കിലെത്തിയും മുടി മുറിച്ചുമൊക്കെ നടി നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പ്രയാഗ അഭിനയിച്ച അവസാന ചിത്രങ്ങള്‍.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക് കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍...

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

Related Articles

Popular Categories

spot_imgspot_img