News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

ഹലോ മമ്മി ഹൊറർ ലിസ്റ്റിൽ; തീയറ്ററിലെത്തുന്നവരെ എല്ലാം കുടുകുടാ ചിരിപ്പിച്ച് ബോണിയും സ്റ്റെഫിയും; ഹലോ മമ്മി റിവ്യൂ

ഹലോ മമ്മി ഹൊറർ ലിസ്റ്റിൽ; തീയറ്ററിലെത്തുന്നവരെ എല്ലാം കുടുകുടാ ചിരിപ്പിച്ച് ബോണിയും സ്റ്റെഫിയും; ഹലോ മമ്മി റിവ്യൂ
November 27, 2024

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഹൊറർ ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്. ‘രോമാഞ്ചം’, ‘അടി കപ്യാരേ കൂട്ടമണി’, ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ എന്നീ സിനിമകളെ മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ‘ഹലോ മമ്മി’ കൂടി ചേർത്തുവെക്കാം എന്നാണ് പ്രേക്ഷക പ്രതികരണം.

വൈശാഖ് എലൻസിൻറെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എൻറർടെയ്നർ ‘ഹലോ മമ്മി’ വിയജകരമായ് പ്രദർശനം തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം മല്ലുവുഡിൽ വീണ്ടുമൊരു കോമഡി എന്റർടൈനർ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാള സിനിമ പ്രേമികൾ. ഈ സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണെന്നാണ് പ്രത്യേകത. യുവാക്കളോടൊപ്പം അമ്മമാരും കുട്ടികളും കൂട്ടച്ചിരി ചിരിച്ച് തിയറ്റർ ഇളക്കിമറിക്കുകയാണ്.

ഷറഫുദ്ദീൻ അവതരിപ്പിച്ച കോമഡി കഥാപാത്രങ്ങളൊന്നും പ്രേക്ഷകർ മറന്നിട്ടില്ല. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ബോണിയെ കൂടി ചേർത്തുവെച്ചിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മി ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിക്കൊണ്ടാണ് ഇത്തവണ സ്റ്റെഫിയായി എത്തിയിരിക്കുന്നത്. സിനിമയിൽ ഗംഭീര പെർഫോർമെൻസാണ് കാഴ്ചവെച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രം മികച്ച അഭിപ്രായങ്ങളാണ് ഇപ്പോഴും ഏറ്റുവാങ്ങുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നിസാർ ബാബു, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.

പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും തിയറ്ററുകളിൽ ചിരിയുടെ ഓളവും തീർത്ത് മികച്ച പ്രതികരണങ്ങളോടെ സിനിമ മുന്നേറുകയാണ്. ചിരിപ്പിച്ചും പേടിപ്പിച്ചും വിസ്മയിപ്പിക്കുന്ന ചിത്രം പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിക്കുന്ന കാഴ്ചയാണ് ഓരോ തീയറ്ററിലും കാണുന്നത്. പ്രേതത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമ ആയതിനാൽ ബോണിയെ പിന്തുടരുന്ന ആത്മാവിനെയും ആ ആത്മാവിനാൽ ബോണി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് ഹൈലൈറ്റ്സ്.

വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന കഥാപ്ത്രമാണ് ബോണി. ഇതിനിടെ സ്റ്റെഫിയെ കാണുന്നതോടെ ബോണി തീരുമാനം മാറ്റുകയാണ്. ശേഷം വീട്ടുകാരുടെ സാന്നിധ്യത്തിൽ തന്നെ ഇരുവരും വിവാഹിതരാവുന്നു. വിവാഹ ശേഷം സ്റ്റെഫിയോടൊപ്പം ബോണിയുടെ ജീവിതത്തിലേക്ക് മറ്റൊരാൾകൂടെ കടന്നുവരുന്നതോടെയാണ് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നത്.

കഥയിലെ ഫാന്റസി എലമെന്റ് ചിത്രത്തിന് പുതുമ സമ്മാനിക്കുന്നുണ്ടെന്നാണ് കണ്ടവർ കണ്ടവർ പറയുന്നത്. ഛായാഗ്രഹണവും ചിത്രസംയോജനവും കിറു കൃത്യം. വിഎഫ്എക്സും ആർട്ടും ഇഴചേർന്നു കിടക്കുന്നതിനാൽ വേറിട്ട ദൃശ്യാവിഷ്ക്കാരം കാണാം. കഥാപാത്രങ്ങളെ പക്വതയോടെ അവതരിപ്പിച്ചതോടെ അഭിനേതാക്കളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയെന്ന് പറയാം.

സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ജേക്സ് ബിജോയിയുടെ സംഗീതം എടുത്തുപറയേണ്ടത് തന്നെ. ‘വരത്തൻ’ന് ശേഷം ഷറഫുദ്ദീനും ഐശ്വര്യയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഹലോ മമ്മി’. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവണ്ണം കംബ്ലീറ്റ് എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Related Articles
News4media
  • Entertainment
  • Top News

‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍...

News4media
  • Entertainment
  • News

അവൻ അവളുടെ കൂടെ കളിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തൊടരുത് എന്ന് അവൾ വളരെ പരുഷമായി സംസാരിച്ചു…മകനോട് പ്ലേ ...

News4media
  • Entertainment
  • Kerala
  • News

എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം; തട്ടിപ്പിന് ഇരയായ അന...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]