ശബരിമല: ശബരിമലയിൽ ഇന്നും നാളെയും കർപ്പൂരാഴി ഘോഷയാത്ര നടക്കും. ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയാണ് കർപ്പൂരാഴി നടത്തുന്നത്. അയ്യന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന 25 നും മണ്ഡല പൂജ 26നും നടക്കും.(Heavy rush in sabarimala; karpoorazhi today and tomorrow)
ക്ഷേത്രത്തിൽ ദീപാരാധനയ്ക്കു ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് കർപ്പൂരാഴി തെളിക്കും. കൊടിമരച്ചുവട്ടിൽ നിന്നു തുടങ്ങി മാളികപ്പുറം, വാവര് നടവഴി പതിനെട്ടാംപടിക്കൽ സമാപിക്കും. അമ്മൻ കുടം, കാവടിയാട്ടം, മയൂര നൃത്തം, വാദ്യമേളങ്ങൾ എന്നിവയും ഘോഷയാത്രയുടെ ഭാഗമാകും.
അതേസമയം മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെ സന്നിധാനത്തും പമ്പയിലും അയ്യപ്പന്മാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ ശരംകുത്തി വരെ നീണ്ടിട്ടുണ്ട്.