തൃശ്ശൂർ: തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നിരുന്ന പശുവിനെ ആക്രമിച്ചു. പാലപ്പിള്ളി വലിയകുളം എസ്റ്റേറ്റ് പാഡിയിൽ താമസിക്കുന്ന കബീർ മേലേമണ്ണിൽ എന്നയാളുടെ വീട്ടിലെ പശുവിനെയാണ് ആക്രമിച്ചത്.(Tiger found again in palapilli; cow was attacked)
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം നടന്നത്. പശുവിനെ ആക്രമിക്കുന്നത് കണ്ട വീട്ടുകാരാണ് പുലിയെ ഓടിച്ചത്. പിന്നീട് പുലി വീടിനുപുറകിൽ പതുങ്ങി നിന്നു. പിന്നാലെ പടക്കം ഒക്കെ പൊട്ടിച്ചതോടെ പുലി കാടുകയറുകയായിരുന്നു.
ഇന്നലെ പുലർച്ചെ ഇതേ വീട്ടുകാരന്റെ പശുകുട്ടിയെ പുലി കൊന്നിരുന്നു. പശുക്കുട്ടിയുടെ പിന്‍ഭാഗം മുഴുവനായും ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.