ഗുരുദേവ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്ത മുഴുവൻ യുവതി യുവാക്കളുടെയും ചിത്രങ്ങളും ടെലിഫോൺ നമ്പരും വിൽപ്പനയ്ക്ക് വെച്ച് സ്വകാര്യ മാട്രിമോണി
കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെ യൂണിയനുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗുരുദേവ മാട്രിമോണിയലിന്റെ സൽപ്പേർ കളങ്കപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന പരാതി ഉയർന്നു.
വെറും 500 രൂപക്ക് ഗുരുദേവ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന യുവതീയുവാക്കളുടെ ചിത്രങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറാമെന്ന വ്യാജവാദങ്ങളോട് കൂടിയ പ്രചാരണമാണ് ഒരു സ്വകാര്യ മാരേജ് ബ്യൂറോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്.
12 വർഷമായി 80-ൽ അധികം യൂണിയനുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗുരുദേവ മാട്രിമോണിയൽ, രജിസ്ട്രേഷൻ ചെയ്യുന്നവരുടെ വിവരങ്ങൾ ഐടി ആക്ട് പ്രകാരമുള്ള ശക്തമായ രഹസ്യത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് കൈകാര്യം ചെയ്യുന്നത്.
അഭ്യർത്ഥിക്കുന്നവർക്കു നിർദ്ദിഷ്ട നിബന്ധനകൾക്ക് വിധേയമായി മാത്രമാണ് അനുയോജ്യമായ വിവരങ്ങൾ നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വ്യാജപ്രചാരണത്തിനെതിരെ കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കെ.ജി. ഓമനക്കുട്ടൻ അറിയിച്ചു.
English Summary
Gurudeva Matrimonial, functioning in collaboration with SNDP Union centres, has alleged that a private marriage bureau is spreading false claims on WhatsApp. The bureau reportedly offers complete personal details of candidates registered with Gurudeva Matrimonial for just ₹500. The organisation clarified that all user data is handled confidentially under IT Act guidelines and shared only under strict conditions. Complaints have been filed with the Kottayam Judicial Magistrate Court and the police.
gurudeva-matrimonial-fake-campaign-kerala
Kerala, Matrimony, SNDP, Cyber Crime, Data Privacy, WhatsApp, Gurudeva Matrimonial, Kottayam









