web analytics

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവി (Chief of Defence Forces – CDF) ആയി അസിം മുനീറിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കുന്ന സമയത്ത് തന്നെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടത് വിവാദങ്ങൾക്ക് വഴിവെച്ചു. 

നിയമന ഉത്തരവ് പ്രസിദ്ധീകരിക്കുന്നപ്പോൾ രാജ്യത്ത് ഉണ്ടാകാതിരിക്കാനാണ് ഷെരീഫ് മനപ്പൂർവം വിദേശത്തേക്ക് പോയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

ഭരണഘടനയുടെ 27-ാം ഭേദഗതി പ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ സിഡിഎഫ് പദവി ഏറ്റെടുക്കുന്നത് ഫീൽഡ് മാർഷൽ അസിം മുനീറാണ്. 

ഈ നിയമനം പ്രാബല്യത്തിൽ വരുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും അധികാരംകൂടിയ സൈനിക മേധാവിയായി അസിം മുനീർ മാറും.

നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡിന്റെ മുൻ അംഗമായ തിലക് ദേവാഷർ എഎൻഐയോട് പറഞ്ഞതനുസരിച്ച് ഷെഹ്ബാസ് ഷെരീഫ് ആദ്യം ബഹ്‌റൈനിലേക്കും തുടർന്ന് ലണ്ടനിലേക്കും യാത്ര ചെയ്തു. 

അസിം മുനീറിന് അഞ്ചുവർഷത്തെ കാലാവധിയോടെ സിഡിഎഫ് പദവി നൽകുന്ന വിജ്ഞാപനത്തിൽ ഒപ്പിട്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാനാണ് പ്രധാനമന്ത്രിയുടെ തന്ത്രമെന്നാണ് ദേവാഷറിന്റെ വിലയിരുത്തൽ.

നവംബർ 29 നാണ് അസിം മുനീറിനെ സിഡിഎഫായി നിയമിക്കുന്ന വിജ്ഞാപനം പുറത്തിറക്കേണ്ടതായിരുന്നത് — അതേ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ കരസേനാ മേധാവി സ്ഥാനം അവസാനിച്ചതും. എന്നാൽ ആ ദിവസം വിജ്ഞാപനം ഇറങ്ങിയില്ല.

അതേസമയം, പാക്കിസ്ഥാൻ സൈന്യം ചരിത്രത്തിലെ അപൂർവമായ പ്രതിസന്ധിയിലാണെന്ന് തിലക് ദേവാഷർ പറഞ്ഞു. 

നിലവിൽ അസിം മുനീറിന്റെ കരസേനാ മേധാവി സ്ഥാനം അവസാനിച്ചതോടെ രാജ്യത്തിന് ഔദ്യോഗിക സൈനിക മേധാവി ഇല്ല. 

ഇതിന്റെ ഫലം സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന് കീഴിലുള്ള ആണവ കമാൻഡ് അതോറിറ്റിക്ക് പോലും നേതൃത്വം ഇല്ലാത്ത അവസ്ഥ. ആണവായുധശേഷിയുള്ള ഒരു രാഷ്ട്രത്തിന് ഇത് അതീവ ഗൗരവകരമായ ഒരു സ്ഥിതിയാണ്.

സിഡിഎഫ് നിയമനത്തിനുള്ള വിജ്ഞാപനം നിർബന്ധമാണോ എന്ന കാര്യത്തിൽ പാക്കിസ്ഥാനിലെ നിയമ വിദഗ്ദ്ധർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

English Summary

Pakistan is facing an unprecedented military leadership crisis as Prime Minister Shehbaz Sharif left the country just as the notification appointing General Asim Munir as the nation’s first Chief of Defence Forces (CDF) was set to be issued.

pakistan-cdf-asim-munir-leadership-crisis

Pakistan, Asim Munir, Shehbaz Sharif, Pakistan Army, CDF, Nuclear Command, Political Crisis, Defence, Islamabad

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നാടകീയ രംഗങ്ങൾ

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ...

Related Articles

Popular Categories

spot_imgspot_img