സ്‌കൂട്ടറിന് മുകളില്‍ ഇരുന്ന കുട്ടിയോട് വെള്ളം ചോദിച്ചു; കുട്ടി മാറിയ തക്കത്തിന് സ്കൂട്ടറിൻ്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 48000 രൂപയുമായി സ്ഥലം വിട്ടത് മൂന്നംഗ സംഘം

കോഴിക്കോട്: വീടിന് മുന്‍വശത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് വന്‍മോഷണം. കോഴിക്കോട് വേങ്ങേരി സ്വദേശി മുന്ന മഹലില്‍ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള സുസുക്കി ആക്‌സസ് സ്‌കൂട്ടറില്‍ നിന്നാണ് പണം നഷ്ടമായത്.

ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 48000 രൂപയാണ് മോഷ്ടാക്കൾ കവര്‍ന്നത്. കോഴിക്കോട് വെള്ളയില്‍ കണ്ണംകടവ് ഭാഗത്തുള്ള അഷ്‌റഫിന്റെ സഹോദരിയുടെ വീടിന് മുന്‍വശത്തുള്ള നടപ്പാതയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത സമയത്തായിരുന്നു മോഷണം.

വീട്ടിലെ കുട്ടി സ്‌കൂട്ടറിന് മുകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഈ സമയം മൂന്ന് യുവാക്കള്‍ ബൈക്കില്‍ എത്തുകയും കുട്ടിയോട് വീട്ടില്‍ പോയി വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കുട്ടി വീട്ടിനുള്ളിലേക്ക് പോയ ഉടന്‍ ഒരാള്‍ സ്‌കൂട്ടറില്‍ കയറുകയും രണ്ട് പേര്‍ ബൈക്കില്‍ സഞ്ചരിച്ച് കാലുകൊണ്ട് സ്‌കൂട്ടര്‍ തള്ളിനീക്കുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെ സ്‌കൂട്ടര്‍ കണ്ടെത്തി. എന്നാല്‍ പൂട്ട് പൊട്ടിച്ച് ഡിക്കി തുറന്ന് പണം കവര്‍ന്ന നിലയിലായിരുന്നു.

അഷ്‌റഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂട്ടറില്‍ പണം ഉണ്ടെന്ന് നേരത്തേ അറിയാവുന്നവര്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം.

സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ചക്കുംകടവ് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img