കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്തെറിഞ്ഞ് സ്വർണവില. ഇതുവരെയുള്ള വിലയിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 480 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 59,000 രൂപയിലെത്തി.(Gold rate hike in kerala today)
ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 7,375 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 58,520 രൂപയായിരുന്നു വില. 26-ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവൻ വില. ഒക്ടോബർ പത്തിനാണ് ഈ മാസത്തെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56,200 രൂപ രേഖപ്പെടുത്തിയത്.
അതേസമയം, വിലയിൽ സാരമായ കുതിപ്പ് തുടരുന്നതിനാൽ പഴയ സ്വർണം വിറ്റഴിക്കാനുള്ള ഓട്ടത്തിലാണ് ജനം. മിക്ക ജ്വല്ലറികളിലും പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ പഴയ സ്വർണം വിൽക്കാൻ എത്തുന്നവരാണ് കൂടുന്നത്. എന്നാൽ, വില ഇനിയും വർധിക്കുമെന്ന് കരുതിയിരിക്കുന്നവരും ഉണ്ട്.