web analytics

കുതിച്ചുയർന്ന് സ്വർണവില, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; വില ഇങ്ങനെ

സ്വർണം മലയാളികൾക്ക് എന്നും ഒരു വികാരമാണ്. എന്നാൽ സ്വർണത്തിന് വില കേൾക്കുമ്പോൾ എല്ലാവരുടേയും ചങ്ക് ഒന്ന് പിടയ്ക്കും. ദിവസവും സ്വർണവില മുകളിലേക്ക് തന്നെയാണ് കുതിച്ചുയരുന്നത്. സംസ്ഥാനത്ത് ഇന്നും സ്വർണവില കുതിച്ചുയർന്നു. (Gold price today)

ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് കൂടിയത്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. എന്നാലിത് ഇന്ന് പെട്ടെന്ന് ഉയരുകയായിരുന്നു. ഈ വർധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്.

സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മെയ് മാസം ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതി പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു വില. കഴിഞ്ഞ നാല് വർഷത്തിനിടെ 25,000 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.

 

 

Read Also: യു.ഡി.എഫിൽനിന്നു നായർ, ക്രൈസ്തവ വോട്ടുകളും എൽ.ഡി.എഫിൽനിന്ന് ഈഴവ വോട്ടുകളും എൻ.ഡി.എയിലേക്ക് ചോർത് ഈ വോട്ടുകളോ

Read Also: മോദി 3.0 മന്ത്രിസഭയിൽ ആരൊക്കെ? നിർമ്മല സീതാരാമനും അമിത് ഷായും തുടരും; സാധ്യതകൾ ഇങ്ങനെ

Read Also: റെയിൽവേ,ആഭ്യന്തരം, പ്രതിരോധം, ധനം, ഐടി…മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ബിജെപിക്ക് തന്നെ; സഹമന്ത്രി സ്ഥാനങ്ങളിൽ സഖ്യക്ഷികൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img